ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ ഉള്ള കാര്യങ്ങൾ ചെയ്ത് മുഖം വെളുപ്പിക്കാം റിസൾട്ട്‌ കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും

ഇന്ന് സംസാരിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് കഴിഞ്ഞദിവസം ഒരു 18 കാരി വന്ന് എന്നോട് ചോദിച്ചു കുറച്ച് ഡാർക്ക് നിറമാണ്. വെളുക്കാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. സംഭവം എന്താണ് എന്ന് വച്ചാൽ ആ കുട്ടിയുടെ ആ നിറം കാരണം ഫ്രണ്ട്സ് ഒക്കെ കളിയാക്കുകയാണ്. അല്ലെങ്കിൽ ആ കുട്ടിക്ക് ശരിയാവുന്നില്ല വെളുക്കണം എന്നൊക്കെ ഉള്ള ഒരു ഭാവമാണ്. കുറേ ക്രീമുകൾ ഒക്കെ തേച്ചു നോക്കി. പക്ഷേ ഫലം ഒന്നും ഉണ്ടാവുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. മുഖത്തൊക്കെ നല്ല കുരുവും വന്നിട്ടുണ്ട്. ഇത് നമ്മുടെ ഇടയിൽ സർവ്വസാധാരണമായി 18 വയസ്സ് എന്ന് പറയുന്നത് ഏറ്റവും കൂടുതൽ അവരുടെ ഇടയിൽ ആണെങ്കിലും ബാക്കി പല ആളുകൾക്കും ചോദിക്കുന്ന ഒരു ചോദ്യമാണ്. ശരിക്കും മുഖം വെളുക്കണ്ട ആവശ്യമുണ്ടോ? നമ്മുടെ തൊലി വളരെ ഹെൽത്തി ആയി ആരോഗ്യമുള്ള തൊലിയാണ് നമുക്ക് വേണ്ടത്. അതിൽ വെളുപ്പ് എന്നോ കറുപ്പ് എന്നോ ഡാർക്ക് എന്നോ ഒരു അർത്ഥവും ഇല്ല.

ഇപ്പോൾ പുതിയ ധനുഷിന്റെ പരസ്യം കണ്ടാൽ അറിയാം കുറച്ച് ഡാർക്ക് ബ്യൂട്ടികൾ ആണ് ഉള്ളത്. നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇതൊക്കെ നമ്മുടെ മനസ്സിൽ വരുന്നുണ്ട്. പിന്നെ മുഖക്കുരുവും. മുഖക്കുരു പലപ്പോഴും നമുക്ക് വളരെ അധികം ടെൻഷൻ ഉണ്ടാക്കാറുണ്ട്. മുഖക്കുരു എന്ന് പറയുന്നതിന് പല ക്രീമുകളും നമ്മൾ ഉപയോഗിച്ച വരുമ്പോൾ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന നാച്ചുറൽ ആയിട്ടുള്ള പോർസുകൾ അടഞ്ഞു പോകും. അപ്പോൾ പൊടിയും മറ്റു കാര്യങ്ങളും ഒക്കെ വരും. അപ്പോൾ അതിനെ കളയുവാൻ വേണ്ടിയിട്ടാണ് കുരുക്കൾ വരുന്നത്. അപ്പോൾ നമ്മുടെ കുരുക്കൾ പോകുവാനായി നമ്മൾ മാന്തി പൊട്ടിക്കും. അപ്പോൾ അവിടെ പാടുകൾ വരും. അതാണെങ്കിൽ പോവുകയുമില്ല. അങ്ങനെ കുറെ നാൾ അങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോൾ പിന്നെയും പാടുകൾ വരും.

അപ്പോൾ പിന്നെയും നമ്മൾ ക്രീമുകൾ തേക്കും. ഇതാണ് ഒരു രൂറ്റിൻ ആയിട്ട് വരുന്നത്. ആദ്യം നമ്മൾ ചെയ്യേണ്ട ഒരു കാര്യം ദിവസവും നമ്മൾ 2 മുതൽ 3 ലിറ്റർ വെള്ളം വരെ വെള്ളം കുടിക്കുക. രണ്ടാമതായി നമ്മൾ ചേയേണ്ട ഒരു കാര്യം നമ്മുടെ മുഖം ഇടയ്ക്കിടെ പറ്റുന്ന സമയത്ത് വെള്ളം ഉപയോഗിച്ച് കഴുകുക. നല്ല ചൂടുള്ളതും നല്ല തണുത്തതും ആയ വെള്ളം ഉപയോഗിക്കരുത്. നോർമൽ ആയിട്ടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. അമിതമായി ഡ്രൈ ആയി കഴിഞ്ഞാൽ മുഖത്ത് പാടുകൾ പ്രത്യക്ഷപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.