ഡെലിവറി റൈഡർമാർക്കും കാബ് ഡ്രൈവർമാർക്കും ഇനി വിശ്രമിക്കാം: കേരളത്തിൽ GIGON ഹബ്ബുകൾ തുടങ്ങി
ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ് ഡെലിവറി, ആപ്പ് അധിഷ്ഠിത ടാക്സി സേവനം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടെ വിശ്രമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനും കേരളത്തിൽ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിച്ചു. തൊഴിൽ വകുപ്പിന്റെ GIGON Wellness Hub പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 23ന് തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. കേരള ലേബർ കമ്മീഷണറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം … Read more