സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രത്യേകതകൾ… ഈ രണ്ട് ദിവസത്തിനകം ഈ നാളുകാരുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കും…

സ്വർഗ്ഗവാതിൽ ഏകാദശി… ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശി. ഈ ഏകാദശി ജീവിതത്തിൻറെ പുണ്യം നുകരുന്ന ദിനം കൂടിയാണ്. പാപ ദുരിതങ്ങൾ കഴുകിക്കളഞ്ഞ് ജീവിതത്തിൽ പുണ്യത്തിനും ഐശ്വര്യത്തെയും അനുഗ്രഹത്തിൻ്റെയും വർഷങ്ങൾ ചൊരിയുന്ന ദിനം കൂടിയാണ്. അതുകൊണ്ട് സ്വർഗ്ഗവാതിൽ ഏകദേശി വിഷ്ണുപ്രീതിക്ക് ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്. ഈ ദിവസം ചെയ്യുന്ന പ്രവർത്തികൾ ജീവിതത്തിലെ എല്ലാ വിധ സൗഭാഗ്യത്തിലേക്കും സമ്പന്നതയിലേക്ക് എത്തി ചേർക്കും. ഈ ദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്തി ഭഗവാൻറെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നത് എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധിയും ഒക്കെ കൊണ്ടുവരും.

അതിന് ചെയ്യേണ്ടത്… ഒരു വാതിലിൽ കൂടി ഭഗവൽ ദർശനം കഴിഞ്ഞു പുറത്തേക്ക് വരുന്നത് എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധിയുടെയും ദിനങ്ങൾ കൊണ്ടുവരും. എല്ലാവിധ പാപങ്ങളും കഴുകി ക്കളഞ്ഞു എല്ലാവിധ ദുരിതങ്ങളും ദുഃഖങ്ങളും ഭഗവാനിൽ അർപ്പിച്ച് ജീവിതം നേട്ടത്തിലേക്ക് എത്തിക്കാനുള്ള അവസരമാണ് സ്വർഗ്ഗവാതിൽ ഏകാദശി ദിവസം സംഭവിക്കുന്നത്. ജനുവരി മാസം പതിമൂന്നാം തീയതി ധനു മാസം 29ന് ഏകദശി ദിവസം അത് വളരെ പ്രത്യേകതയുള്ള ഒന്നാണ്. ഏകാദശിയും വ്യാഴാഴ്ചയും ചേർന്നുവരുന്ന ദിവസം വിഷ്ണു പ്രീതി ലഭിക്കുന്ന ദിനം കൂടിയാണ്.

വിഷ്ണു പ്രീതികരം ആയിട്ടുള്ള വഴിപാടുകളും വിഷ്ണു ഭജനവും ചെയ്ത ഈ ദിനം ക്ഷേത്രദർശനം ഒക്കെ നടത്തി ബാക്കിയുള്ള സമയം വീടുകളിലും ചെലവഴിച്ച് ഭഗവാൻറെ നാമം ഉരുവിടുന്നത് ഏറ്റവും പ്രീതികരം ആയി കാണാൻ സാധിക്കും. അതുപോലെതന്നെ ക്ഷേത്ര ദർശനങ്ങളിൽ കൂടി ഈ ദിനങ്ങളിൽ ചെയ്യുന്ന പുണ്യകർമ്മം ദാനധർമ്മധികൾ ശ്രേഷ്ഠം ആയിട്ടുള്ള അനുഭവങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുന്നത്.

അതോടൊപ്പം തന്നെ ഏതൊരാൾക്കും ചെയ്യാവുന്ന ഏറ്റവും ലളിതമായ കാര്യം ഈശ്വരനാമം ഉരുവിടുക, ഭഗവാന് പ്രീതികരം ആയിട്ടുള്ള വഴിപാടുകൾ സമർപ്പിക്കുക , അതായത് മഹാവിഷ്ണു പ്രീതികരം ആയിട്ടുള്ള വഴിപാടുകൾ പാൽപ്പായസം നിവേദ്യങ്ങൾ ഭഗവാന് സമർപ്പിക്കുന്നത് എല്ലാവിധത്തിലുമുള്ള വിഷ്ണു പ്രീതി ലഭിക്കുന്നതിന് ഭഗവാൻറെ അനുഗ്രഹത്തിനും ദുരിതങ്ങൾ അകലുന്നതിന് സാധിക്കും.