കർണാടകയിലെ ഒരു അച്ഛൻ മകനായി നട്ടു വച്ചത് അപൂർവ്വ നിധി… മകൻ സമ്പാദിക്കുന്നത് കോടികൾ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

നിധി എന്നത് പൂർവികർ കുഴിച്ചിടുന്ന വിലമതിക്കാനാവാത്ത സമ്പത്ത് കാലാന്തരങ്ങൾ ക്കുശേഷം ആരെങ്കിലും കണ്ടെടുക്കുന്ന അതിനെ ആണല്ലോ… ഇവിടെയും അതുപോലെ ഒരു സംഭവം നടന്നിരിക്കുക യാണ്. കുഴിച്ചിട്ടത് സ്വർണ്ണനാണയങ്ങൾ അല്ല. പകരം ഒരു ചക്ക കുരു വാണ്. അതൊരു മരമായി വളർന്ന് കായ്ച്ചപ്പോൾ ലഭിച്ചത് ചക്കക്ക് നിധി യോളം മൂല്യവും. സംഭവം നടന്നത് കർണാടകയിൽ ആണ്. 35 വർഷം മുമ്പ് കർണാടകയിലെ തുമകുരു ജില്ലയിലെ ചെല്ലൂർ ഗ്രാമത്തിലുള്ള എസ് കെ സിദ്ധപ്പൻ നട്ടുവളർത്തിയ പ്ലാവ് ആണ് അടുത്ത തലമുറയ്ക്ക് ഈ അപൂർവഭാഗ്യം കൊണ്ടുവന്നത്. മകൻ പരമേശ്വര ആണ് ഇപ്പോൾ പ്ലാവിൻറെ ഉടമ. പ്ലാവിൽ കായ്ക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരിനം കുഞ്ഞൻ ചക്കയാണ്. ചുള്ള കൾക്ക് ചുവപ്പുനിറം.

രുചിയിലും പോഷക ത്തിലും കെങ്കേമം. ഭാരം ഏറിയാൽ രണ്ടര കിലോഗ്രാം. ചക്കയുടെ സവിശേഷതകൾ അറിഞ്ഞ കൂട്ടുകാരും ബന്ധുക്കളും അടക്കം ഏറെ ആവശ്യക്കാർ എത്തിയതോടെ പരമേശ്വരയ്ടെ പ്ലാവ് നാട്ടിൽ താരമായി. ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാവിൽ നിന്ന് വിറ്റിട്ടില്ല. ഈ അപൂർവ്വ ഇനം പ്ലാവിൻറെ വംശ വർധകത്തിനുള്ള മാർഗ്ഗം അറിയാതെ നിന്ന് കർഷകന് സഹായകമായി എത്തിയത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർട്ടി കൾച്ചർ റിസർച്ച് എന്ന സർക്കാർ സ്ഥാപനമാണ്. തനിമ നഷ്ടപ്പെടാതെ ഗ്രാഫ്റ്റിംഗ് ലൂടെ പ്ലാവിൻ തൈകൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് പരമേശ്വരനും ആയി ധാരണാപത്രം ഒപ്പിട്ടു. ഇത് അനുസരിച്ച് ഉൽപാദിപ്പിക്കുന്ന പ്ലാവിൻ തൈകൾ ഇൻസ്റ്റിറ്റ്യൂട്ടിന് പേരിൽ വിൽക്കുക മാത്രമല്ല വരുമാനത്തിന് 70% പരമേശ്വരന് നൽകുകയും ചെയ്യും.

പ്ലാവിനെ ജനിതക അവകാശവും പരമേശ്വരന് ആണ്. പ്ലാവ് നട്ട പിതാവിൻറെ സ്മരണയ്ക്കായി ഇനത്തിൽ സിദ്ധു എന്ന് പേര് ഇട്ടതും ഇൻസ്റ്റിറ്റ്യൂട്ട് തന്നെ. സിദ്ധു പ്ലാവിലെ തൈകൾക്ക് ഇപ്പോൾതന്നെ 10000 ഓർഡറുകൾ ലഭിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. ധാരണപത്രം പ്രകാരം 10000 തൈകൾ വിൽക്കുമ്പോൾ തന്നെ 10 ലക്ഷം രൂപ പരമേശ്വരന് ലഭിക്കും. ഈ കണക്കനുസരിച്ച് ഭാവിയിൽ ലഭിക്കാൻ പോകുന്നത് കോടികളാണ്. ആൻറി ഓക്സിഡൻറ് കളായി ഫലഭൂയിഷ്ഠമായ സിദ്ധു ചക്കയുടെ കൂടുതൽ ഔഷധ വിവരങ്ങൾ സംബന്ധിച്ച പഠനങ്ങൾ നടന്നുവരികയാണ്…