മാതള പഴത്തിൻ്റെ അത്ഭുത ഗുണങ്ങൾ എന്തെല്ലാം? എന്നാൽ ചില രോഗങ്ങൾക്ക് മാതളം കഴിക്കുമ്പോൾ സൂക്ഷിക്കണം. വിശദമായി അറിയുക.

മാതളപ്പഴം അല്ലെങ്കിൽ റുമാൻ പഴം അല്ലെങ്കിൽ അനാർ എന്ന് വിളിക്കുന്ന പോംഗ്രാനൈറ്റ് ഒരുപോലെ രുചികരവും ആണ് ആരോഗ്യദായകവും ആണ്. ഇപ്പോൾ ഏതുതരം അസുഖം വന്നു റെസ്റ്റ് എടുക്കുന്ന ആളാണെങ്കിലും രോഗം പെട്ടെന്ന് മാറുന്നതിനു ക്ഷീണം മാറുന്നതിനു എല്ലാം നിങ്ങൾ മാതളം ജ്യൂസ് കൊടുക്കുക എന്ന് പൊതുവെ എല്ലാവരും പറയാറുണ്ട്. കാരണം എല്ലാവർക്കും തന്നെ ഇതിൻറെ ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ബെനിഫിഷ്യൽ ആണ് എന്ന് ഉള്ളത് അറിയാം.

എന്നാൽ മാത്രം ഗുണകരമാണ് എന്നത് അല്ലാതെ ഇതുകൊണ്ട് എന്തെല്ലാം ആണ് അതിൻറെ ഗുണം എന്ന് അറിയത്തില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തുടക്കം മുതലാണ് മലയാളികൾ കൂടുതൽ മാതളപ്പഴം ഉപയോഗിച്ച് തുടങ്ങിയത് അതായത് ഒരു 2005 മുതൽ തന്നെ കേരളത്തിൽ പകർച്ചപ്പനികൾ പടർന്നു പിടിച്ചു തുടങ്ങി അതായത് ചിക്കൻഗുനിയ ഡെങ്കിപ്പനി രോഗങ്ങൾ വ്യാപകമായപ്പോൾ ആണ് ഇത്തരം രോഗം വന്നിട്ടുള്ള ക്ഷീണം മാറുന്നതിനും ആരോഗ്യവും ഉന്മേഷവും പെട്ടെന്ന് വീണ്ടെടുക്കുന്നതിനും മാതളം നല്ലത് ആണ് എന്ന രീതിക്ക് നമ്മൾ ഉപയോഗിച്ച് തുടങ്ങിയത്.

അന്ന് മുതൽ തന്നെ ഇപ്പോൾ ഏത് രോഗങ്ങൾക്കും മലയാളി മാതളപ്പഴം അതോടൊപ്പം കഴിക്കാറുണ്ട്. ഇതിൻറെ ഗുണങ്ങൾ എന്തെല്ലാം എന്നും ഇത് എങ്ങനെ ഉപയോഗിക്കാം എന്നും ഞാൻ വിശദീകരിക്കാം. മാതളം എന്ന് പറയുന്നത് ഒരു ചെറിയ കുറ്റിച്ചെടി ആണ് അതായത് ഏകദേശം ഒരു 5 മുതൽ 7 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെടി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.