മരിച്ചു പോയവർ തിരിച്ചു വന്നാൽ എന്താവും അവസ്ഥ… അപകടത്തിൽ മരിച്ചുപോയ ഭാര്യ വർഷങ്ങൾക്കുശേഷമുള്ള വീടിൻറെ പാലുകാച്ചൽ ചടങ്ങിൽ എത്തിയപ്പോൾ സംഭവിച്ചത്… അലറിവിളിച്ച് അതിഥികൾ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്കുശേഷമുള്ള വീടിൻറെ പാലുകാച്ചൽ ചടങ്ങിൽ. കാഴ്ച കണ്ടു ഞെട്ടി അലറിവിളിച്ച് അതിഥികൾ. സംഭവം കൊടൂര വൈറൽ. ചില മരണങ്ങൾ അപ്രതീക്ഷിത വിട വാങ്ങലുകൾ അവയെല്ലാം കാലമെത്ര കഴിഞ്ഞാലും നമ്മുടെ ജീവിതത്തിൽ ജ്വലിക്കുന്ന ഓർമ്മകളായി നിൽക്കും. നഷ്ടപ്പെട്ട കഴിയുമ്പോൾ ആയിരിക്കും നമ്മളെ വിട്ടു പോയവർ നമുക്ക് എത്ര പ്രിയപ്പെട്ടവരായിരുന്നു എന്ന തോന്നൽ ഉണ്ടാകുന്നത്. വിട പറഞ്ഞു പോയ അവരുടെ അഭാവം നിഴലിച്ച് നിൽക്കുന്ന സന്തോഷ നിമിഷങ്ങൾ എന്തെന്നില്ലാത്ത വേദനയായിരിക്കും നമുക്ക് സമ്മാനിക്കുന്നത്.

കർണാടകയിൽ ഉള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ ജീവിതത്തിലും അതാണ് സംഭവിച്ചത്. ഹൃദയ പാതിയായ ഭാര്യ മാധവിയെ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പക്ഷേ ജീവിതത്തിൽ മറ്റൊരു സുപ്രധാന വേളയിൽ ഭാര്യയുടെ മറക്കാത്ത ഓർമ്മകൾ അദ്ദേഹം തിരികെ കൊണ്ടുവന്നു. അത് കണ്ട് അമ്പരന്നു നിൽക്കുകയാണ് സോഷ്യൽ മീഡിയ. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനായിരുന്നു കർണാടകത്തിൽ ഉള്ള വ്യവസായ ശ്രീനിവാസ മൂർത്തി യുടെ പുതിയ വീടിൻറെ പാലുകാച്ചൽ ചടങ്ങ്. ശ്രീനിവാസ മൂർത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തിൽ നടക്കുന്ന സുപ്രധാന ചടങ്ങ്.

സ്വീകരണം ഏറ്റുവാങ്ങി ലിവിങ് റൂമിലേക്ക് പ്രവേശിച്ച അതിഥികൾ ഒരു നിമിഷം ആ കാഴ്ച കണ്ട് അമ്പരന്നു പോയി. സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച ആഭരണങ്ങലോക്കെ അണിഞ്ഞു സോഫയിൽ പുഞ്ചിരിയോടെ ശ്രീനിവാസ മൂർത്തി യുടെ ഭാര്യ ഇരിക്കുന്നു. മരിച്ചുപോയ വ്യക്തി ജീവനോടെ ഉണ്ടോ എന്ന് സംശയിച്ചു. എന്നാൽ ചിരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഇരുന്നിടത്തുനിന്ന് അനങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെ ചുരുളഴിഞ്ഞത് അത് വലിയൊരു സ്നേഹത്തിന് കഥ കൂടിയാണ്.