സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കണ്ടക്ടരോട് യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടോ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

50 പൈസയ്ക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്നോ ഡീ… എഴുന്നേല്ക്കെടീ… സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയോട് കണ്ടക്ടറുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തു കണ്ടോ… കൈയടിച്ച് സോഷ്യൽ ലോകം… സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ നൽകി സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം. ഇത്തരത്തിൽ സ്വകാര്യ ബസിൽ യാത്രചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടി വന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള facebook പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പി കെ കൈതക്കൽ എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പോസ്റ്റ് ഇങ്ങനെ…

കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യ ബസിൽ പേരാമ്പ്ര നിന്നാണ് ഞാൻ കയറുന്നത്. ഭാഗ്യത്തിന് സീറ്റ് കിട്ടി. സ്ത്രീകളുടെ സംവരണ സീറ്റിന് പുറകിലുള്ള വിൻഡോ സൈഡിലുള്ള സീറ്റാണ് ലഭിച്ചത്. എനിക്കിഷ്ടം വിൻഡോ സൈഡിൽ ഉള്ള സീറ്റിൽ ഇരിക്കാനാണ്. അവിടെ ആകുമ്പോൾ പുറത്തേക്ക് നോക്കി ഇരിക്കുമല്ലോ. കാഴ്ചകൾ കാണാം… കണ്ണുതുറന്ന് സ്വപ്നവും കാണാം.വെറുതെ ചുറ്റുപാടും ഒന്ന് നോക്കി. പരിചയമുള്ള ആരെങ്കിലും ഉണ്ടോ… എൻറെ സീറ്റിന് നേരെ എതിർഭാഗത്ത് അടുത്തിരിക്കുന്നത് മധ്യവയസ്കയായ ഒരു സ്ത്രീയാണ്. എവിടെയോ കണ്ടു മറന്ന മുഖം. കുറെ ശ്രമിച്ചു നോക്കി ഓർത്തെടുക്കാൻ ആവുന്നില്ല. ബസ്സ് നെടുവണ്ണൂരിൽ എത്തിയപ്പോൾ നിറയെ സ്കൂൾ കുട്ടികൾ കയറി. പുറകിലും മുൻപിലുള്ള കിളി തൊഴിലാളികൾ തള്ളിയും കുട്ടികളെ വഴക്ക് പറഞ്ഞിട്ട് ഒക്കെയാണ് കുട്ടികളെ കയറ്റുന്നത്.

കുട്ടികളും തിരക്കുകൂട്ടി കോണിപ്പടിയിൽ തടസ്സം ഉണ്ടാക്കുന്നുണ്ട്. കൺസഷൻ പാസ് ഉപയോഗിച്ച് യാത്രചെയ്യുന്ന വിദ്യാർത്ഥികളോട് ശത്രുക്കളോട് എന്നപോലെയാണ് പല തൊഴിലാളികളും പെരുമാറുന്നത്. പുറത്ത് തൂക്കിയിട്ട ബാഗുകൾ ഒറ്റകൈയിൽ തൂക്കിപ്പിടിച്ച് മുകളിലുള്ള കമ്പികളിൽ കൈപിടിക്കാൻ എത്താത്തത് മൂലം മറ്റേ കൈകൊണ്ട് ഏതെങ്കിലും ഒരു സീറ്റിൽ പിടിച്ചു സുരക്ഷിതർ ആവാനുള്ള വെപ്രാളത്തിൽ ആണ് ഓരോ കുട്ടിയും. കുറച്ചു പുറകോട്ടു നിൽക്കാൻ അല്ലേ പറയുന്നത് പറഞ്ഞാൽ കേൾക്കില്ല ഒറ്റ എണ്ണവും. കേട്ടതായി പോലും കണ്ടെത്തലിലൂടെ ശകാരം കേട്ടതായി പോലും ഭാവിക്കാതെ നിൽപ്പ് ഉറപ്പിക്കുന്നതിന് വെപ്രാളം കാണിക്കുകയാണ് കുട്ടികൾ. അത് ഞാൻ കൗതുകത്തോടെ നോക്കി കൊണ്ടിരിക്കുകയാണ് ആ സ്ത്രീയെ ഒരിക്കൽ കൂടി നോക്കി പോയി.

നല്ല മുഖ പരിചയം എവിടെവച്ച് ആയിരിക്കും ഞാൻ അവരെ മുൻപ് കണ്ടത്… ഓർമ്മകളിൽ അവരെ തിരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആ സംഭവം നടന്നത്… തൻറെ മുൻപിൽ നിന്ന് ഒരു മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടിക്ക് വേണ്ടി അവർ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നു. പെൺകുട്ടി വേണ്ട വേണ്ട ഞാൻ നിന്നോളാം എന്ന് പറയുന്നുണ്ട്. അത് വക വയ്ക്കാതെ ആ കുട്ടിയെ സീറ്റിൽ നിന്ന് പിടിച്ച് ഇരിക്കുന്നുണ്ട്. മുകളിലെ കമ്പിയിൽ പിടിച്ച് അവർ അതിനടുത്തായി നിന്നു. എനിക്ക് അത് വലിയ കൗതുകമായി. സ്കൂൾ കുട്ടികളെ എഴുന്നേൽപ്പിച്ച് പലരും ആ സീറ്റിൽ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എന്നാൽ ഏതെങ്കിലുമൊരു യാത്രക്കാരനും യാത്രക്കാരിയെ സ്കൂൾ കുട്ടികൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. പ്രായമായെന്ന് ഇന്നു പരിചയമുള്ളവർ എന്നു വകവയ്ക്കാതെ വെപ്രാളപ്പെട്ട് എല്ലാവിധ സീറ്റു പിടിച്ചെടുക്കുന്ന ഒരുപാട് തവണ ഞാൻ സാക്ഷിയായിട്ടുണ്ട്. ടിക്കറ്റ് എന്ന് പറഞ്ഞ് കുട്ടികളെല്ലാം മുൻപോട്ട് പിടിച്ചുനിർത്തി അതിന് ഇടയിലൂടെ കണ്ടക്ടർ തിങ്ങിഞെരുങ്ങി ആ സ്ത്രീക്ക് അടുത്തെത്തി. പെട്ടെന്നാണ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന ആ പെൺകുട്ടിയെ കാണുന്നത്. 50 പൈസയും കൊടുത്ത് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നു എഴുന്നേല്ക്കെടീ…