സംസ്ഥാനത്ത് വാട്ടർ കണക്ഷൻ എടുത്തവർക്ക് ഇനി മുതൽ അധിക ചാർജ് നൽകേണ്ടി വരും… കൂടുതൽ പേർക്ക് ബിപിഎൽ കാർഡ് ലഭിക്കും… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ഉള്ളവരും എല്ലാ റേഷൻ കാർഡു ഉടമകളും അറിയേണ്ട പ്രധാനപ്പെട്ട ചില ഇൻഫർമേഷൻ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. സംസ്ഥാനത്ത് വാട്ടർ കണക്ഷൻ എടുത്തവർക്ക് 2024 വരെ ഇനി വാട്ടർ ചാർജ് കൂടുതലായി എല്ലാവർഷവും നൽകേണ്ടിവരും. ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് വെള്ളത്തിൻറെ നിരക്ക് കൂടും. ഗാർഹികം, ഗാർഹികേതരം, വ്യവസായം, ഉൾപ്പെടെ എല്ലാ വിഭാഗത്തിനും നിരക്ക് വർദ്ധിക്കും.

അടിസ്ഥാന താരിഫ് അഞ്ച് ശതമാനമാണ് വർധന വരുന്നത്. ഗാർഹിക ഉപയോക്താക്കൾക്ക് നിലവിൽ പ്രതിമാസം 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിന് 4 രൂപ 20 പൈസയാണ് ഇപ്പോഴുള്ള മിനിമം നിരക്ക്.ഇത് ഏപ്രിൽ 1 മുതൽ 4 രൂപ 41 പൈസയാവും. കേന്ദ്ര സർക്കാരിൻറെ അധിക വായ്പ വ്യവസ്ഥ പ്രകാരം എല്ലാ വർഷവും വെള്ളത്തിൻറെ നിരക്ക് കൂടും. 2024 വരെ എല്ലാ ഏപ്രിൽ മാസവും ജല നിരക്കിൽ അഞ്ച് ശതമാനം വർധനയാണ് ഉണ്ടാവുക.

ഇവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിന് രാജ്യത്തെ ഔദ്യോഗിക സെൻസസ് പൂർത്തിയാക്കണം. 2020 21 രാജ്യത്തെ ദശാബ്ദക്കാലം സെൻസസ് നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് മഹാമാരി മൂലം അത് നീട്ടി 2021 ഡിസംബറിൽ ആക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഒമി ക്രോംമിൻ്റെയും കോവിഡ മൂന്നാം തരംഗ ത്തെയും പശ്ചാത്തലത്തിൽ സെൻസസ് ഉടൻതന്നെ നടക്കില്ല.