തളർന്ന് അവശനായി കിടക്കുന്ന ഭർത്താവിന് മുന്നിൽ ഭാര്യ യും കാമുകനും കൂടി ചെയ്തത്… എന്നാൽ ഒടുവിൽ സംഭവിച്ചത്… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക ..

പാടുപെട്ട് കഴുത്ത് ചെരിച്ച് വളരെ കഷ്ടപ്പെട്ടാണ് അങ്ങോട്ട് നോക്കിയത്. അവൾ അപ്പോഴും കണ്ണാടിക്കുമുന്നിൽ ആയിരുന്നു. ഉടുത്തൊരുങ്ങി അവള് കാത്തിരിക്കുന്നത് അയാളെ ആണെന്ന് അറിയാം.അരുത് എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ ശബ്ദവും ചലനവും നഷ്ടപ്പെട്ട ശവം പോലെ കിടക്കുമ്പോഴുള്ള വല്ലാത്തൊരു നിസ്സഹായാവസ്ഥ ഉണ്ടല്ലോ… അരുതാത്തത് കൺമുന്നിൽ നടക്കുമ്പോൾ ഒരായിരം ആന യുടെ ശക്തി മനസ്സിൽ ഉണ്ടായിട്ടും ഒരു ചെറുവിരൽപോലും അനക്കാൻ പറ്റാത്തവൻ്റെ നിസ്സഹായത. വീര്യം മുഴുവൻ കണ്ണീരൊഴുക്കി പ്രകടിപ്പിക്കേണ്ട വരുന്നത് ഒരാണിനെ സംബന്ധിച്ച് ഏറ്റവും ശപിക്കപ്പെട്ട ഒരു അവസ്ഥയാണ് അത്. വൈകാതെ തന്നെ കോളിങ് ബെൽ ശബ്ദം ചെവിയിൽ വന്ന് അലച്ചു. അത് അയാൾ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ലായരുന്ന്.

നീട്ടിവളർത്തിയ താടിയും ചുവന്ന ചുണ്ടുകളും കുറുകിയ തീക്ഷ്ണമായ കണ്ണുകളും ഉള്ള ലക്ഷണമൊത്ത വില്ലൻ. ഈ അടുത്ത് ഇടയായി മിക്ക.ദിവസങ്ങളിലും നിസ്സഹായനായ എൻ്റെ മുന്നിലൂടെ എൻറെ ഭാര്യയെ നെഞ്ചോട് ചേർത്തു നിർത്തി ഒരു കാലത്ത് ഞാനും അവളും വിയർപ്പും പ്രണയം പങ്കുവെച്ച് കിടപ്പുമുറി ലക്ഷ്യമാക്കി നീങ്ങുന്ന വെറുക്കപ്പെട്ട യാത്രക്കാരനാണ് ആ കുറുകിയ കണ്ണുകൾ കൊണ്ട് വല്ലാത്ത ഒരു നോട്ടം നോക്കാറുണ്ട്. അപ്പോൾ അയാൾക്ക് ഒരു വേട്ടക്കാരൻ്റെ ചുവയാണ്. കൊല്ലാതെ കൊല്ലുന്ന കൈക്കുള്ളിൽ ഇട്ട് ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഏറ്റവും ഭീകരമായ വേദന കളിലൂടെ നടത്തിക്കുന്ന വേട്ടക്കാരൻ. അല്പസമയത്തിനുള്ളിൽ മുറികളിൽ നിന്നും അവളുടെ പൊട്ടിച്ചിരി ഉയർന്നു തുടങ്ങി. പിന്നീട് അത് ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസങ്ങളായി എൻറെ ഹൃദയത്തെ കാർന്നുതിന്നുന്ന ഒരു ഈർച്ചവാൾ പോലെ ചെവിയിൽ വന്നു അലച്ച്. പിന്നീട് അവളുടെയും അവൻറെയും കിതപ്പും ഇടയ്ക്കിടെയുള്ള അവളുടെ ആർത്തനാദങ്ങൾ…

മരണം എത്രയോ വലിയ അനുഗ്രഹമാണ് എന്ന് തിരിച്ചരിയണമെങ്കിൽ ഇതുപോലൊരു അവസ്ഥ നിങ്ങൾക്ക് വരണം. അയാൾ വരുന്ന ദിവസങ്ങളിൽ അവൾ കഞ്ഞിയും കൊണ്ട് കുടിപ്പിക്കാൻ വരുമ്പോൾ കുടിക്കാൻ വായ് തുറക്കാതെ തലയിൽ വശത്തും ശക്തിയായി വെട്ടിച്ചും കണ്ണുനീർ ഒഴുക്കി യും പ്രതിഷേധക്കാർ ഉണ്ട്. അപ്പോൾ അവളും ചെറുതായി കണ്ണു നിറയ്ക്കും. എന്നിട്ട് എനിക്ക് അയാളെ ഇഷ്ടമാണ്. എനിക്ക് വേണമെങ്കിൽ അയാളോടൊപ്പം എങ്ങോട്ടെങ്കിലും ഇറങ്ങി പോകാം. പക്ഷേ എനിക്കതിന് പറ്റില്ല. ഞാൻ പോയാൽ നിങ്ങൾക്ക് ഒരു നേരത്തെ വെള്ളം തരാൻ പോലും ആരും ഉണ്ടാവില്ല.

പക്ഷേ ചിലതൊന്നും വേണ്ടെന്നു വെക്കാനു എൻ്റെ ശരീരം അനുവദിക്കുന്നില്ല. ചേട്ടൻ എന്നോട് ക്ഷമിക്കണം… എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കും. കുറഞ്ഞപക്ഷം ശബ്ദിക്കാൻ എങ്കിലും പറ്റുമായിരുന്നെങ്കിൽ ഞാൻ ഇവിടെ കിടന്നു ചത്താലും വേണ്ടില്ല ഇതുപോലെ എൻറെ കൺമുന്നിൽ കണ്ട അവനോടൊപ്പം കിടന്നു കാമം തീർക്കാതെ എങ്ങോട്ടെങ്കിലും ഇറങ്ങി പോടി എന്ന് പറയണമെന്ന് ഉണ്ടായിരുന്നു. സാധാരണ അയാൾ തിരികെ പോകുന്ന സമയത്ത് അയാൾക്ക് നേരെ നോക്കാറില്ല. വേദനയും വിഷമങ്ങളും കടിച്ചമർത്തി തല ചുമരിന് അടുത്തേക്ക് ചേർത്തി തിരിച്ചു വെച്ചാണ് അയാൾ പോയെന്ന് ഉറപ്പായാൽ മാത്രമേ തല നേരെ വെക്കൂ. അന്ന് എന്തോ മനസ്സിൽ തികട്ടി വന്ന പകയും പ്രതികാരവും സഹിക്കാവുന്നതിലും എത്രയോ മേലെയാണ് എന്ന തിരിച്ചറിവിൽ അയാളെ തന്നെ കണ്ണെടുക്കാതെ നോക്കി.

അയാളെ പച്ചയ്ക്ക് കൊത്തിയരിഞ്ഞു കൊന്നുതിന്നാൻ ഉള്ള വെരി എൻറെ കണ്ണുകളിലൂടെ എങ്കിലും അയാൾ തിരിച്ചറിയും എന്ന ഉദ്ദേശത്തോടുകൂടിയാണ് നോക്കിയത്. പക്ഷേ അത് കണ്ട അയാളുടെ മുഖത്ത് വിരിഞ്ഞത് ഒരു ഇളം പുഞ്ചിരിയായിരുന്നു. വാതിൽ ലക്ഷ്യമാക്കി നടന്നു നീങ്ങിയിരുന്ന അയാൾ പെട്ടെന്ന് നിന്നു. എന്നിട്ട് എൻറെ അരികിലേക്ക് വന്നു ഒരു കസേര വലിച്ചിട്ട് എൻ്റെ തൊട്ടടുത്ത് ഇരിപ്പുറപ്പിചു. ഇപ്പോൾ അയാളുടെ ശ്വാസം എൻറെ മുഖത്ത് തട്ടുന്ന ഉണ്ട്. വല്ലാത്തൊരു അസ്വസ്ഥത എന്നിൽ പിടിമുറുക്കി തുടങ്ങിയിരുന്നു. കണ്ണുകൾ ഇറുക്കിയടച്ച് പല്ലുകൾ പൊട്ടിപ്പോകുന്ന ശക്തിയില് ഞെരിച്ചമർത്തീ.