കോടീശ്വരനായി ജനിച്ച് തെരുവിലേക്ക് എറിയപ്പെട്ട ഒരു വ്യക്തിയുടെ കഥ… ഏതു തൊഴിലും ചെറുതല്ല… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

ഇത് മുപ്പത്തിയാറ് കാരൻ കെ സി വിഷ്ണുവിൻറെ കഥയാണ്. കോടീശ്വരൻ്റെ മകനായി ജനിച്ച വിഷ്ണു 12 വർഷം മുമ്പ് തെരുവിലേക്ക് എറിയപ്പെട്ടതാണ്. 2010 ലെ പുതുവർഷ ദിനത്തിലാണ് വിഷ്ണുവിൻറെ ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒറ്റയടിക്ക് ഇല്ലാതായത്. ഈ യുവാവിൻറെ ജീവിത വിജയത്തിൻ്റെ കഥയും ഇപ്പോൾ ആരായി മാറി എന്നതുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വ്യോമസേനയിൽ നിന്ന് വിരമിച്ച സത്യശീലൻ്റെ ഏകമകനാണ് വിഷ്ണു. ഇട്ടു മൂടാനുള്ള സമ്പത്ത് ഓടുകൂടി പടുകൂറ്റൻ ബംഗ്ലാവിൽ അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്ന സന്തുഷ്ട കുടുംബം. തൃശ്ശൂരിലെ പ്രമുഖ ചിട്ടി കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൂടിയായിരുന്നു സത്യശീലൻ ലയൺസ് സ ക്ലബ് പ്രസിഡണ്ട് ഉൾപ്പെടെ പ്രമുഖ പദവികളിലും ഇരുന്നു.ചിട്ടി കമ്പനിയിൽ നിന്ന് പിരിഞ്ഞു എറണാകുളം കലൂർ ഐടി കമ്പനി ആരംഭിച്ചതോടെയാണ് തകർച്ച തുടങ്ങിയത്.

അക്കാലത്താണ് തമിഴ്നാട്ടിലെ ഗോപി ചെട്ടി പാളയത്ത് വിഷ്ണു ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ചേർന്നത്. പഠനത്തിനിടെ വിഷ്ണു കുടുംബം തകർന്നത് അറിഞ്ഞില്ല. 2005 എൻജിനീയറിങ് പഠനം കഴിഞ്ഞു മൂന്നു വർഷം കോയമ്പത്തൂരിൽ ജോലിചെയ്തു. 2009 തിരിച്ചെത്തിയപ്പോഴേക്കും കൂറ്റൻ വീടും പറമ്പും ജപ്തിയുടെ വക്കിൽ ആയി. വിഷ്ണു ജനിച്ച വീട് ജപ്തി ആയപ്പോൾ പിടിച്ചുനിൽക്കാനാവാതെ അച്ഛൻ നാടുവിട്ടു. നിന്നെ നന്നായി വളർത്തി ജോലി കിട്ടാനുള്ള പഠിപ്പു നൽകി നല്ല വ്യക്തി ജീവിക്കുക… അച്ഛൻ മരിച്ചു എന്നു കരുതുക. നാടുവിട്ട അച്ഛൻ അവസാനമായി പറഞ്ഞത് ഇതായിരുന്നു. പിന്നാലെ വിഷ്ണുവിൻറെ ജീവിതം തിരിച്ചടികളുടെത് ആയിരുന്നു. ജീവിതം സർവനാശത്തിലേക്ക് നീങ്ങിയപ്പോൾ താങ്ങാനാകാതെ വിഷ്ണുവിൻറെ അമ്മ ആത്മഹത്യയിൽ അഭയം തേടി.

സഹോദരി വീട്ടുകാരുമായി പിണങ്ങി പോവുകയും ചെയ്തു.ഇതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ മകൻ വിഷ്ണുവിനോട് ഒരാൾ ചോദിച്ചു എന്തു സഹായമാണ് വേണ്ടത് എന്ന്… ഒരു പഴയ സൈക്കിൾ ചെറിയ കെട്ടിലും മെന്നായിരുന്നു വിഷ്ണുവിൻറെ മറുപടി. ബംഗ്ലാവിൽ നിന്നും ജീവിതം തെരുവിലേക്ക് മാറി. 12 വർഷമായി എൻജിനീയറിംഗ് ബിരുദധാരിയായ വിഷ്ണു ആ സൈക്കിളിൽ തൃശൂർ നഗരത്തിൽ രാത്രിയിൽ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും വിൽക്കുന്നു. പകൽ ഹോട്ടലുകളിൽ ജോലി ചെയ്തു. ഇപ്പോൾ അന്തസായി ജീവിക്കുന്നു. തൻറെ ജീവിതത്തിൽ ഏറെ സംതൃപ്തനാണ് വിഷ്ണു. ജോലി കിട്ടി സമ്പാദിക്കാൻ ആകുന്നതിൽ ഏറെ കയ്യിൽ ഉണ്ട്. നല്ല മനസ്സമാധാനവും സ്വാതന്ത്ര്യവും… ഒഴിവുസമയത്ത് വരച്ച പെയിൻറിങ് കൾക്ക് പലരും വലിയ വില പറഞ്ഞിട്ടുണ്ട്.

ഹ്രസ്വ ചിത്രം ഉൾപ്പെടെ പതിനഞ്ചോളം എണ്ണത്തിൽ സംവിധായകനും സഹായിയും കലാസംവിധായകനായി. ചില ചിത്രങ്ങളിൽ വേഷമിട്ടു. ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. സൈക്കിളിൽ ചായ വിറ്റിട്ട് എന്ത് നേടി എന്നതിന് ഉത്തരമാണിത്… വിഷ്ണു പറയുന്നു. ചെമ്പു കാവിൽ വാടക ഫ്ലാറ്റിലാണ് ഇപ്പോൾ താമസം. അവിടെ ചുക്ക് കാപ്പിയും മുട്ട പുഴുങ്ങിയതും ഉണ്ടാക്കും. വൈകിട്ട് 7 മണി മുതൽ തൃശൂർ നഗരം മുഴുവൻ സൈക്കിളിൽ കഴുകി വിൽപ്പന നടത്തും. വെളുപ്പിന് നാലുമണിക്ക് വീട്ടിലെത്തി ഉറങ്ങും. ഡിസൈനിങ് ചെയ്തു നൽകുന്നുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഒറ്റത്തടി ആയ വിഷ്ണു ഇപ്പോൾ ഫ്ലാറ്റ് 783 എന്ന ഫീച്ചർ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.