പുതുവത്സരത്തലേന്ന് പോലീസുകാരൻ്റെ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

പുതുവത്സരത്തലേന്ന് പോലീസുകാരുടെ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമണം. വീടിൻറെ ജനൽ ചില്ലുകളും വാതിലും അടിച്ചുതകർത്തു. വാതിക്കൽ മലമൂത്ര വിസർജനം നടത്തി. ചുമരിൽ മിന്നൽ മുരളി ഒറിജിനൽ എന്നും എഴുതിയിട്ടുണ്ട്. കുമരകത്ത് ആണ് വീടിന് നേരെ ആക്രമണമുണ്ടായത്. ശൗചാലയങ്ങൾ ഇവർ തല്ലിത്തകർത്തു. വീടാക്രമിച്ച ആ മിന്നൽ മുരളിയെ തേടുകയാണ് പോലീസ്. പോലീസ് ഉദ്യോഗസ്ഥൻ ആയ ചെമ്പൂത്തറ ഷാജിയുടെ വീടാണിത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ പോലീസുകാരനായ ഷാജിയും കുടുംബവും വെച്ചൂർ ആണ് ഇപ്പോൾ താമസം.

രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സാമൂഹിക വിരുദ്ധരുടെ ആക്രമണം കാരണം വീടിന് ഉണ്ടായിട്ടുണ്ടെന്നാണ് ഷാജി പറയുന്നത്. രണ്ടാഴ്ച മുൻപ് ഇവിടെ മദ്യപിക്കാൻ എത്തിയ യുവാക്കളെ വീട്ടുടമ കഴിഞ്ഞ രാത്രി കുമരകം പോലീസ് പരിശോധന നടത്തുമ്പോൾ ഇവിടെ മദ്യപാനികളെ കണ്ടെത്തുകയും ഓടിക്കുകയും ചെയ്തിരുന്നു. ഇതിൻറെ പ്രതികാരമാണ് വീടാക്രമണം എന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥലത്ത് ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നുവെന്നും പ്രതികളെ കണ്ടെത്താൻ ആകുമെന്നും കുമരകം പോലീസ് പറയുന്നു.

പുതുവത്സരത്തലേന്ന് പോലീസുകാരൻ്റെ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക… കോട്ടയത്ത് പോലീസുകാരന്റെ വീടിനു നേരെ “മിന്നൽ മുരളി” ചെയ്തത്…ചിരിക്കാൻ കരയണോ എന്നറിയാതെ നാട്ടുകാരും.