സ്ത്രീകൾക്ക് ബസ്സിലും സുരക്ഷയില്ല… ബസ്സിൽ കണ്ടക്ടറുടെ ലീലാവിലാസങ്ങൾ… പക്ഷേ ഒടുവിൽ സംഭവിച്ചത് കണ്ടോ???

മാറിലുടെ ഇഴഞ്ഞു നീങ്ങുന്നത് ഒരു ത്തൻറെ കൈകൾ ആണെന്ന് അറിയാൻ ഒരു നിമിഷവും അർദ്ധ നിമിഷവും വേണ്ടി വന്നു അവൾക്ക്. ഒരു തരിപ്പ് ആയിരുന്നു ശരീരത്തിനും മനസ്സിനും ആദ്യം. കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു. അവൾ കുനിഞ്ഞ് നെഞ്ചിലേക്ക് നോക്കി… ആ കൈകൾ ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഒരു മണിക്കൂർ നീളുന്ന പ്രൈവറ്റ് ബസ് യാത്രയിലെ ടിക്കറ്റ് എടുപ്പിക്കാൻ പെണ്ണുങ്ങൾക്ക് ഇടയിൽ കയറിയ കണ്ടക്ടറുടെ കലാവിരുത്. പിന്നെ ഒന്നും ചിന്തിച്ചില്ല… കണ്ണടച്ച് സർവ്വശക്തിയുമെടുത്ത് മുതുകിൽ കിടന്ന് ബാഗ് ഊരി അവൻറെ ചേവിട് നോക്കി വീശി.

സ്റ്റേ കുപ്പിയിലെ വെള്ളവും ചോറും പാത്രവും ജോലി ചെയ്യുന്ന സ്ഥലത്തെ കണക്ക് എഴുതിയ ഒന്ന് രണ്ട് ബുക്കുകളും അത്യാവശ്യം ഭാരമുണ്ടായിരുന്നു ബാഗിൻ്റെ അടി അടുത്തുള്ള രണ്ട് ചേച്ചിമാർക്കും ഏറ്റു… മനസ്സിലാക്കി അവർ പറഞ്ഞു കലക്കി മോളെ…. എന്താ സംഭവിച്ചത് എന്നറിയാതെ അൽപനേരം നോക്കി നിന്ന ശേഷം ചെവിയിൽ കൈചേർത്തു നിന്ന് അവൻ അവളെ നോക്കി…പല്ലു ഞെരിച്ചു കൊണ്ട് അവൾ പറഞ്ഞു… ചെറ്റ… ഇനിയൊരിക്കലും നിൻറെ കൈ ഒരു സ്ത്രീയുടെ ശരീരത്തിൽ വീഴരുത്… അങ്ങനെയെങ്കിൽ നീയും ഇഴയും മുട്ടുകാലിൽ… കേട്ടോടാ നായെ…

ഒരു സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു സംഭവം… അതുകൊണ്ടുതന്നെ ഡ്രൈവറുടെ സ്തംഭനാവസ്ഥയിൽ പോയിരുന്ന ബസ്സിൽനിന്ന് കുറച്ചുപേർ അവിടെ ഇറങ്ങി. അപ്പോൾ തിരിഞ്ഞു നോക്കിയപ്പോൾ കുറെ ചേട്ടന്മാരും ചേച്ചിമാരും അവിടെ അനുമോദിക്കാൻ എത്തി. അപ്പോഴാണ് അവൾ ആ കാഴ്ച കണ്ടത്. സംഭവം ഒന്ന് കൊഴുപ്പിക്കാൻ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കാൻ നിൽക്കുന്ന ഒരുത്തൻ. ഡിലീറ്റ് ചെയ്യടാ… എന്ത്… ഞാൻ ഒന്നും എടുത്തില്ല… നിന്നോടല്ല ഡിലീറ്റ് ചെയ്യാൻ പറഞ്ഞത്… പറഞ്ഞതും അവളെ മൊബൈൽ ബലം ഉപയോഗിച്ച് വാങ്ങിച്ചു.

വീഡിയോ ഡിലീറ്റ് ചെയ്തു. നീയും ഈ വേണ്ടതിനും കളിച്ച ഇവനും തമ്മിൽ ഇപ്പോൾ എന്താണ് വ്യത്യാസം? സ്ത്രീക്ക് വിലപറയുന്ന അവന്മാർ. നിൻറെ വീട്ടിലെ ആർക്കെങ്കിലും ആണ് ഇങ്ങനെ പറ്റിയില്ലെങ്കിൽ നീ വൈറൽ ആക്കാൻ നിൽക്കുവോട… ഇതൊക്കെയാണ് നാട്ടിലെ ശരിക്കുമുള്ള വൈറസുകൾ. തുറന്നു പോയ ചോറ്റുപാത്രം അടച്ചുകൊണ്ട് അവൾ ആ ബസ്സിൽ നിന്ന് ഇറങ്ങി ആരെയും കൂസാതെ… എങ്ങുനിന്നോ വന്ന ധൈര്യത്തിന് ബലത്തോടെ… പിറകിൽ നിന്നും കുറെ കൈയ്യടികൾ കേൾക്കുന്നുണ്ടായിരുന്നു… അതെ പെൺപിള്ളേരായാൽ ഇങ്ങനെ തന്നെ വേണം…