വിവാഹം കഴിഞ്ഞ് വധുവിൻ്റെ അഭ്യാസപ്രകടനങ്ങൾ കണ്ട് ഞെട്ടി ബന്ധുക്കൾ… ഇവളാണ് പെണ്ണ്… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

വിവാഹ വിരുന്നിനു ശേഷമുള്ള ആഘോഷങ്ങളും സംഗീത നൃത്ത വിരുന്നുകളും എല്ലാം പലർക്കും പരിചയം ഉള്ളതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് വധുവോ വരനോ ഏതെങ്കിലും അയോധന കലയോ അവതരിപ്പിക്കുന്നത് അത്ര കേട്ട് പരിചയം ഉള്ള കാര്യമായിരിക്കില്ല. തമിഴ്നാട്ടിൽ നിന്നുള്ള അത്തരത്തിലൊരു വീഡിയോ വൈറലാവുകയാണ്. പി നിഷ എന്നാണ് വധുവിൻ്റെ പേര്. സിലംബം എന്ന ആയോധനകലയാണ് നിഷ വിരുന്നുകാർക്ക് മുന്നിൽ അവതരിപ്പിച്ചത്.

വാൾ ഉപയോഗിച്ചായിരുന്നു പ്രകടനം. എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണം എന്ന് 22കാരിയായ നിഷ പറയുന്നു. വിവാഹ ദിവസം ഈ റോക്സ്റ്റാർ നടത്തിയ പ്രകടനം കണ്ടു അമ്പരന്ന് ഇരിക്കുകയാണ്. ശീലങ്ങളൊക്കെ മാറ്റിമറിക്കു നിഷ. കൂടുതൽ പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകട്ടെ. നിഷയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥൻ ആയ സുപ്രിയ സാഹുർ ട്വീറ്റ് ചെയ്തു.

മുറച്ചെറുക്കൻ ആയ രാജകുമാർ മോസിനെ ആണ് നിഷ വിവാഹം ചെയ്തത്. തന്നെ ആയോധനകല പഠിപ്പിച്ചതും രാജകുമാർ തന്നെ ആണെന്ന് നിഷ പറയുന്നു. ടീഷർട്ടും പാൻറും ഒക്കെ ധരിച്ചാണ് സാധാരണ സിലംബം ചെയ്യാറുള്ളത് എന്നും സാരിയും ആഭരണങ്ങളും ഒക്കെ ധരിച്ച് ചെയ്തപ്പോൾ അല്പം ബുദ്ധിമുട്ടി എന്നും നിഷ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.