കേന്ദ്രത്തിൻറെ പുതുവത്സരസമ്മാനം അക്കൗണ്ടിലേക്ക്… കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

രാജ്യത്തെ 10 കോടിയിലധികം വരുന്ന കർഷകരുടെ അക്കൗണ്ടിലേക്ക് പിഎം കിസാൻ പദ്ധതിയുടെ പത്താമത്തെ ഗഡുവായ 2000 രൂപ കേന്ദ്രസർക്കാർ ഒരു പുതുവത്സര സമ്മാനം എന്ന നിലയിൽ ഇന്ന് നൽകുന്നതാണ് ആദ്യത്തെ അറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് 12 30 ന് ആയിരുന്നു വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി പിഎം കിസാൻ സമ്മാൻ നിധി യുടെ പത്താം ഗഡു വിതരണം നിർവഹിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കളായ രാജ്യത്തെ 10 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 20000 കോടിയിലധികം രൂപയാണ് കൈമാറിയത്. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് പിഎം കിസാൻ പദ്ധതിയിലൂടെ നൽകുന്നത്.

2000 രൂപ വീതമുള്ള 3 തുല്യ ഗഡുക്കൾ ആയിട്ടാണ് തുക വിതരണം ചെയ്യുക. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയാണ് തുക കൈമാറിയത്. ഇന്നത്തെ പത്താം ഗഡു വിൻറെ വിതരണത്തോടെ തുടക്കം മുതലുള്ള കർഷകർക്ക് പിഎം കിസാൻ വഴി 20,000 രൂപയോളം ആണ് ഓരോരുത്തരുടെയും അക്കൗണ്ടുകളിൽ എത്തിച്ചേർന്നിരിക്കുന്നത്. രണ്ടാമത്തെ അറിയിപ്പ് രാജ്യത്ത് ജനുവരി ഒന്നുമുതൽ കൗമാരക്കാർക്ക് വേണ്ടിയുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. www.covin.gov.in എന്ന വെബ്സൈറ്റ് വഴി വാക്സിനേഷൻ തീയതി തെരഞ്ഞെടുക്കാവുന്നതാണ്.

15 മുതൽ 18 വരെ പ്രായമുള്ളവർക്ക് ആണ് വാക്സിനേഷൻ നൽകുന്നത്. ഈ പ്രായത്തിനിടയിൽ ഉള്ള 15 ലക്ഷത്തോളം കൗമാരക്കാരാണ് സംസ്ഥാനത്തുള്ളത്. രജിസ്റ്റർ ചെയ്യുന്ന സമയത്ത് കുട്ടികൾ തിരിച്ചറിയൽരേഖ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ആധാർ കാർഡ് ഇല്ലാത്തവർക്ക് സ്കൂളിലെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാമെന്ന് നിർദ്ദേശമുണ്ട്. കോവിൻ അപ് ൽ രജിസ്റ്റർ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒരു മൊബൈൽ നമ്പറിൽ നാല് പേർക്ക് വരെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസ്സമില്ല. രണ്ട് ഡോസിനു ഇടയിൽ നാലാഴ്ച ഇടവേള എന്ന നിലയിൽ പ്രായപൂർത്തിയായവർക്ക് നൽകുന്ന അതേ അളവിൽ ആയിരിക്കും 15 നും 18 നും ഇടയിലുള്ള അവർക്ക് വാക്സിനേഷൻ നൽകുക.