കാലിലെ അഴുക്ക് എല്ലാം കളഞ്ഞ്, നിറം വർദ്ധിപ്പിക്കാം.

ഹായ് ഫ്രണ്ട്സ്. വെൽക്കം ടു വിജയ മീഡിയ. ഞാനിവിടെ എത്തിയിരിക്കുന്നത് കാലിലെ അഴുക്ക് എല്ലാം കളഞ്ഞ് കാല് നിറം വയ്ക്കുന്നതിനുള്ള ഒരു ടിപ്പുമായാണ്. സാധാരണയായി നമ്മൾ പുറത്തൊക്കെ പോയി വരുമ്പോഴും, ചെരിപ്പിടാതെ ഒന്നു നടക്കുമ്പോഴും നമ്മുടെ കാലിൽ ധാരാളമായി അഴുക്ക് പറ്റി പിടിക്കാറുണ്ട്. ഇങ്ങനെ പറ്റിപ്പിടിക്കുന്ന അഴുക്ക് എല്ലാം കാലിൽ നിന്ന് റിമൂവ് ചെയ്യാനും, കാലിൻറെ നിറം വർദ്ധിപ്പിക്കാനും ആണ് ഈ ഒരു ടിപ്പ്. ഈ ടിപ്പ് ചെയ്യുന്നതിലൂടെ നമുക്ക് കാലിൻറെ നിറം പെർമെൻറ് ആയിത്തന്നെ വർദ്ധിപ്പിക്കാം. ഈ ടിപ്പ് ചെയ്യുന്നതിനായി നമുക്ക് അര മുറി ചെറുനാരങ്ങ, അര മുറി തക്കാളി, ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യം.

ഈ ടിപ്പ് ചെയ്യാനായി ഒരു പാത്രത്തിലേക്ക് തക്കാളിയുടെ പകുതി പിഴിഞ്ഞ് അതിലെ ജ്യൂസ് എടുത്തു വയ്ക്കുക. അതിനുശേഷം ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ജ്യൂസ് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ആഡ് ചെയ്യുക. ബേക്കിംഗ് സോഡ ആഡ് ചെയ്യുന്ന സമയത്ത് അതിൽ നിന്നും കുറെ പത കൾ വരാൻ തുടങ്ങും. ആ പത എടുത്ത് നമ്മുടെ കാലുകളിൽ നല്ലപോലെ മസാജ് ചെയ്യുക.

അപ്പോൾ നമ്മുടെ കാലിലെ അഴുക്ക് എല്ലാം പോയി നിറം വയ്ക്കും. ഇങ്ങനെ തുടർച്ചയായി ഒരാഴ്ച ചെയ്താൽ ആണ് നമുക്ക് റിസൾട്ട് ലഭിക്കുക. ഈ ടിപ്പ് ഒരിക്കലും നമ്മുടെ മുഖത്ത് ചെയ്യാൻ പാടുള്ളതല്ല. കയ്യിലോ കാലിലോ മാത്രമാണ് ഇത് അപ്ലൈ ചെയ്യാൻ പാടുള്ളൂ. വളരെ ഫലപ്രദമായ ഒരു ടിപ്പ് ആണിത്. എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.