മുടി കറുപ്പിക്കാം വീട്ടിൽ തന്നെ നാച്ചുറലായി

ഹായ് ഫ്രണ്ട്സ്. ഞാൻ ഇന്ന് വന്നിരിക്കുന്നത് മുടികറുപ്പിക്കാൻ ഉള്ള ഒരു ടിപ്പുമായി ആണ്. നമ്മളിൽ പലരും ഇന്ന് നേരിടുന്ന പ്രശ്നമാണ് നര എന്നത്. അധികം വയസ്സ് ആവാത്ത ആളുകളിൽ പോലും ഇന്ന് നര നമുക്ക് കാണാൻ സാധിക്കും. കാൽസ്യം കുറവ് കൊണ്ടും ഫുഡ് ശരിയായ രീതിയിൽ കഴിക്കാത്തത് കൊണ്ടും ആണ് ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ നര വരുന്നത്. നര മാറ്റി മുടി കറുപ്പിക്കാൻ ഉള്ള ഒരു ടിപ്പുമായാണ് ഞാൻ ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഈ ടിപ്പ് നര മാറ്റുക എന്നതിലുപരി മുടി നീളം വയ്ക്കുന്നതിനും മുടിയിലെ പ്രോബ്ലംസ് മാറുന്നതിന് ഹെൽപ്പ് ചെയ്യുന്നു.

ഈ ടിപ്പ് ചെയ്യുന്നതിനായി ആദ്യം നമുക്ക് ഒരു ബൗൾ എടുക്കാം. പിന്നെ നമുക്ക് വലിയ ഉള്ളിയുടെ രണ്ട് ടീസ്പൂൺ നീര് വേണം. അതിനായി ഒരു പകുതി വലിയ ഉള്ളി എടുത്ത് വെള്ളം ചേർക്കാതെ മിക്സിയിലിട്ട് അരച്ചെടുക്കുക. അതിനുശേഷം വലിയ ഉള്ളിയുടെ ജ്യൂസ് രണ്ട് ടീസ്പൂൺ ഈ ബൗളിലേക്ക് ഒഴിക്കുക. ശേഷം ഒരു ടീസ്പൂൺ കോഫി പൗഡർ ഇതിലേക്ക് ആഡ് ചെയ്യുക. അടുത്ത സ്റ്റെപ്പ് എന്നു പറയുന്നത് ഒരു ടീസ്പൂൺ ചായില തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിക്കുക എന്നതാണ്.

ഇവയെല്ലാം കൂടി മിക്സ് ചെയ്തു നമ്മുടെ തലമുടിയിൽ ബ്രഷ് ഉപയോഗിച്ച് പുരട്ടാവുന്നതാണ്. കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഇത് തലയിൽ തേച്ച് പിടിപ്പിക്കണം. ഒരു മാസത്തോളം ഇങ്ങനെ ചെയ്യുകയാണെങ്കിൽ നാച്ചുറലായി തന്നെ നമുക്ക് മുടി കറുപ്പിക്കാം. ഈ ടിപ്പ് വളരെ ഫലപ്രദമായ ഒന്നാണ് എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.