കഫക്കെട്ടിനും ജലദോഷത്തിനും എല്ലാം ഇനി ഉത്തമ പരിഹാരം.

ഹായ് ഫ്രണ്ട്സ്. ഞാൻ ഇന്ന് വന്നിരിക്കുന്നത് കഫക്കെട്ട് മാറാൻ ഉള്ള ഒരു ടിപ്പും ആയാണ്. ഈ ടിപ്പ് കഴിച്ചാൽ തലവേദന ചുമ്മാ ജലദോഷം തുടങ്ങിയ അസുഖങ്ങൾ മാറുന്നതാണ്. വളരെ നാച്ചുറൽ ആയാണ് നമ്മൾ ഈ ടിപ്പ് ചെയ്യുന്നത്. ഈ ടിപ്പ് ചെയ്യാനായി ആദ്യം നമ്മൾ ഒരു കട്ടിയുള്ള പാത്രം എടുക്കുക. പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് ആഡ് ചെയ്യുക. കുരുമുളക് പൊടിയായി ചേർക്കാതെ കുരുമുളക് ആയി തന്നെ ഈ ഒരു ടിപ്പിൽ നമ്മൾ ചേർക്കണം. അതിനുശേഷം ഒരു ടീസ്പൂൺ മല്ലിയും ഒരു ടീസ്പൂൺ ചെറിയ ജീരകവും അതുപോലെതന്നെ ഒരു ടീസ്പൂൺ അയമോദകവും ചേർക്കുക.

അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് ഇവ ചൂടാക്കിയെടുക്കുക എന്നതാണ്. ഇവ ചൂടാക്കി എടുക്കുമ്പോഴാണ് ഇതിലെ ഔഷധഗുണങ്ങൾ നമുക്ക് പൂർണമായും ലഭിക്കുന്നത്. അപ്പോൾ നമുക്ക് ഇവ ചൂടാക്കാൻ ആയി വയ്ക്കാം. ഇത് നല്ലപോലെ ഇളക്കി ചൂടാക്കുക. ശേഷം നല്ലപോലെ ചൂടായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. സ്റ്റൗ ഓഫ് ചെയ്തതിനുശേഷം മാത്രം ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. വെള്ളമൊഴിച്ചശേഷം നമുക്ക് വീണ്ടും സ്റ്റൗ ഓൺ ചെയ്ത് ഇത് തിളപ്പിക്കാൻ വയ്ക്കാം. പ്രത്യേകം ശ്രദ്ധിക്കണം സ്റ്റൗ ഓൺ ആയിരിക്കുന്ന സമയത്ത് ഈ പാത്രത്തിലേക്ക് വെള്ളം ഒഴിക്കരുത്.

അങ്ങനെ ഒഴിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് ഇവ തെറിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ശേഷം ഈ വെള്ളം തിളച്ചുവരുമ്പോൾ ഇതിലേക്ക് ഇഞ്ചി ചതച്ച് ചേർക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ചേർക്കുക. അതിനുശേഷം വെള്ളം ഒന്നുകൂടെ ഒരു മിനിറ്റ് തിളപ്പിക്കുക. ശേഷം നമ്മൾ ഒരു ഗ്ലാസ്സിലേക്ക് ഈ പാനീയം ഒഴിച്ചു വെക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കരിപ്പെട്ടി കൂടി ചേർത്ത് ഇളക്കുക. ഈ പാനീയം ചൂടാറിയതിനു ശേഷം മൂടിയുള്ള ഒരു ഗ്ലാസ് ബോട്ടിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ ടിപ്പു വളരെയധികം ഫലപ്രദമായ ഒന്നാണ്.

ഈ ടിപ്പ് നമ്മൾ ഉപയോഗിക്കേണ്ട വിധം എന്നത് മൂന്ന് ദിവസം തുടർച്ചയായി രാവിലെയും രാത്രിയും ഓരോ ടീസ്പൂൺ വച്ച് കുടിക്കുക എന്നതാണ്. ഇനി ചെറിയ ആളുകൾക്ക് ആണെങ്കിൽ കാൽടീസ്പൂൺ വെച്ച് രണ്ടുനേരം കൊടുക്കുക. കുഞ്ഞുങ്ങൾക്ക് ഈയൊരു മരുന്ന് കൊടുക്കാൻ പാടുള്ളതല്ല. കാരണം അതിൻറെ രുചി അവർക്ക് ഇഷ്ടപ്പെടണമെന്നില്ല. ഈ ടിപ്പ് വളരെയധികം ഫലപ്രദമായ ഒന്നാണ് എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കുക. ടിപ്പിനെ കുറിച്ച് കൂടുതൽ അറിയാനും. ഉണ്ടാക്കുന്ന രീതി കൃത്യമായി മനസ്സിലാക്കുന്നതിനും, കഴിക്കേണ്ട രീതി അറിയുന്നതിനും വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.