സ്ലിം ആവാൻ ഒരു എളുപ്പവഴി

ഹായ് ഫ്രണ്ട്സ്. ഞാൻ ഇന്ന് വന്നിരിക്കുന്നത് വയറു കുറയ്ക്കാനും തടി കുറയാനും ഉള്ള ഒരു ടിപ്പ് ആയാണ്. ഒരുപാട് പേർ ഇത് യൂസ് ചെയ്തു ഫലം ലഭിച്ചിട്ടുള്ളതാണ്. ഈയൊരു ടിപ്പിന് യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റ് ഇല്ല. അതു മാത്രമല്ല നമ്മുടെ അടുക്കളയിൽ എപ്പോഴും അവൈലബിൾ ആയിട്ടുള്ള സാധനങ്ങൾ വച്ചാണ് ഇത് ചെയ്തെടുക്കുന്നത്. ഈ ടിപ്പ് ചെയ്യാനായി ആദ്യം ചൂടാക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു പാത്രം എടുക്കുക. പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അയമോദകവും ഒരു ടീസ്പൂൺ ചെറിയ ജീരകവും ചേർക്കുക. നെക്സ്റ്റ് സ്റ്റെപ്പ് എന്ന് പറയുന്നത് ഇവ ചെറുതായി ചൂടാക്കിയെടുക്കുക എന്നതാണ്.

ചൂടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ഇത് ഒരിക്കലും കരിഞ്ഞു പോവരുത്. ഇത് വെറും 2 മിനിറ്റിൽ ചെറിയ തീയൽ വച്ച് ചൂടാക്കിയാൽ മതിയാവും. ഇവ ചൂടായതിനു ശേഷം നമുക്ക് സ്റ്റൗവിൽ നിന്നും പാത്രം എടുക്കാവുന്നതാണ്. സ്റ്റൗവിൽ നിന്നും പാത്രം എടുത്തതിനു ശേഷം അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇവയെല്ലാം മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ശേഷം ഇളം ചൂടുള്ള വെള്ളം ഒരു ഗ്ലാസിൽ എടുത്ത് അതിലേക്ക് അര ടീസ്പൂൺ നമ്മൾ പൊടിച്ചുവെച്ച പൊടി ആഡ് ചെയ്തുകൊടുക്കുക.

അതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് രാവിലെ കുടിക്കുന്നത് ആണ് വളരെ നല്ലത്. നമുക്ക് വേണമെങ്കിൽ ഇത് മൂന്നു നേരവും കുടിക്കാം, രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും. ഇങ്ങനെ കൊടുക്കുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. വേഗം തന്നെ റിസൾട്ട് ലഭിക്കുന്നതിനായി തുടർച്ചയായി 7 ദിവസം ഇങ്ങനെ ഈ ഡ്രിങ്ക് കൊടുക്കേണ്ടതാണ്. ഇതിൽ ഉപയോഗിച്ചിട്ടുള്ള ഇൻഗ്രീഡിയൻസ് എല്ലാം നാച്ചുറൽ ആണ്. അതുകൊണ്ടുതന്നെ യാതൊരു തരത്തിലുള്ള സൈഡ് ഇഫക്ടുകളും നമുക്ക് ഉണ്ടാകുന്നില്ല. ഡ്രിങ്ക് ഉണ്ടാക്കുന്ന രീതിയും കുടിക്കേണ്ട രീതിയും മറ്റ് കൂടുതൽ വിശദാംശങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.