സ്റ്റോറിൽ നിന്നും ഭക്ഷണം മോഷ്ടിച്ചതിന് ഒരു കുട്ടിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജി ചെയ്തത് കണ്ടോ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

അമേരിക്കയിലെ ഒരു കോടതി മുറി.ഒരു 15 വയസ്സുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ. ഒരു കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. കാവൽ കാരനിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കടയിലെ ഒരു അലമാരയും തകർന്നു. ജഡ്ജി കുറ്റം കേട്ടു കഴിഞ്ഞു കുട്ടിയോടു ചോദിച്ചു… നിങ്ങൾ ശരിക്കും മോഷ്ടിചോ? ബ്രഡ് ചീസ് പാക്കറ്റ് മോഷ്ടിച്ചു എന്ന് കുട്ടി താഴെക്ക് നോക്കി മറുപടി പറഞ്ഞു. എന്തുകൊണ്ട് എന്ന് ജഡ്ജി ചോദിച്ചു… എനിക്ക് അവ അത്യാവശ്യം ആയിരുന്നു എന്ന് കുട്ടി പറഞ്ഞു. പൈസ കൊടുത്തു വാങ്ങാം ആയിരുന്നില്ലേ എന്ന് ജഡ്ജി വീണ്ടും ചോദിച്ചു.

കൈയിൽ പണമില്ലായിരുന്നു എന്ന് കുട്ടി. വീട്ടിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജി… വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അവരാകട്ടെ രോഗിയാണ്. അതുകൊണ്ട് തന്നെ തൊഴിലും ഇല്ല. അവർക്ക് വേണ്ടിയാണ് ഞാൻ മോഷ്ടിച്ചതെന്ന് കണ്ണീരോടെ അവൻ പറഞ്ഞു. നിങ്ങൾ ജോലി ഒന്നും ചെയ്യുന്നില്ല? ഒരു കാർ വാഷ് ൽ ജോലിയുണ്ടായിരുന്നു. എൻറെ അമ്മയെ പരിപാലിക്കാൻ ഒരു ദിവസത്തെ അവധിയെടുത്താണ്. അതിനെ തുടർന്ന് ജോലിയിൽ നിന്നും അവർ പുറത്താക്കി. നിങ്ങൾക്ക് ആരുടെയെങ്കിലും സഹായം ചോദിക്കാം ആയിരുന്നില്ലെന്ന് ജഡ്ജി വീണ്ടും ചോദിച്ചു. അപ്പോൾ ആ പയ്യൻ പറഞ്ഞത് ഇങ്ങനെയാണ്.

ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങയതാണ്. അമ്പതോളം പേരുടെ അടുത്ത് സഹായം ചോദിച്ചു പോയി.എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോൾ അവസാനം ഈ ഒരു കാര്യം ചെയ്യേണ്ടിവന്നു. അതോടെ വാദങ്ങൾ അവസാനിച്ചു. ജഡ്ജി വിധി പ്രഖ്യാപിക്കാൻ തുടങ്ങി. ഇവിടെ നടന്നത് വളരെ വൈകാരികമായ ഒരു മോഷണമാണ്. ബ്രെഡ് മോഷണം കുറ്റകരമാണ് എന്നതിൽ സംശയം ഇല്ല. പക്ഷേ ഈ കുറ്റകൃത്യത്തിന് നാമെല്ലാവരും ഉത്തരവാദികളാണ്. ഞാൻ ഉൾപ്പെടെ കോടതിയിലെ ഓരോ വ്യക്തികളും അതിനാൽ ഇവിടെ ഹാജർ ഉള്ള ഞാനടക്കം ഓരോ വ്യക്തിക്കും 10 ഡോളർ പിഴ അതു നൽകാതെ ഇവിടെ നിന്നും പുറത്തേക്ക് പോകാൻ ആർക്കും കഴിയില്ല. ഇതും പറഞ്ഞുകൊണ്ട് ജഡ്ജി പോക്കറ്റിൽ നിന്നും 10 ഡോളർ എടുത്ത് മേശപ്പുറത്തുവച്ചു. എന്നിട്ട് പേന എടുത്ത് ഇങ്ങനെ എഴുതി…

ഇത് കൂടാതെ പട്ടിണികിടന്ന് ഒരു കുട്ടിയോട് മാനവ കം അല്ലാത്ത രീതിയിൽ ഇടപെട്ടു കൊണ്ടും കുറ്റംചുമത്തി പോലീസിന് കൈമാറിയ സ്റ്റോറിന് ആയിരം ഡോളർ പിഴയും ചുമത്തുന്നു. 24 മണിക്കൂറിനുള്ളിൽ ഈ തുക അടച്ചില്ലെങ്കിൽ സ്റ്റോർ മുദ്രകുത്താൻ കോടതി ഉത്തരവിടുന്നു അതാണ്. ശേഷം അവിടെ നിന്നും പിരിച്ചെടുത്ത പിഴ യുടെ മുഴുവൻ തുകയും ആ കുട്ടിക്ക് നൽകി. വിധി കേട്ട് കോടതിയിൽ ഹാജരായ അവരിൽ പലരും കണ്ണീർ പൊഴിക്കുന്നു ഉണ്ടായിരുന്നു. വിധി കേട്ട ആ കുട്ടിയും സ്തബ്ധനായി. ആശ്ചര്യത്തോടെ വീണ്ടും വീണ്ടും ആ ജഡ്ജിയെ നോക്കിക്കൊണ്ടിരുന്നു ആ കുട്ടി. അദ്ദേഹം ഒളിപ്പിച്ചു വെച്ചിട്ടും അദ്ദേഹത്തിൻറെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് കണ്ടു. സത്യസന്ധതയും മനുഷ്യത്വമുള്ള ന്യായാധിപൻമാർ ഇങ്ങനെയാണ്…