കല്യാണത്തലേന്ന് വധുവിന് സംഭവിച്ചത് അറിഞ്ഞോ??? എന്നാൽ വരൻ ചെയ്തത് കണ്ടോ?? കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇപ്പോൾ ഒരു കല്യാണ കഥയാണ്. ആരതി മോറിയയുടെയും അവദേഷിൻ്റെ യും വിവാഹം കഴിഞ്ഞ ഡിസംബർ എട്ടിനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആരതിയുടെ വീട്ടിൽ വിവാഹചടങ്ങുകൾ തുടങ്ങാൻ വെറും എട്ടു മണിക്കൂർ ബാക്കി നിൽക്കെ ഒരു ദുരന്തം ആ വീട്ടിൽ സംഭവിച്ചു. വീടിൻറെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടെ ആരതി അബദ്ധത്തിൽ താഴേക്ക് കാൽവഴുതി വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. ശരീരമാസകലം പരിക്കേറ്റു. തുടർന്ന് ആരതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആരതി മാസങ്ങളോളം എഴുന്നേൽക്കാനാവാതെ കിടക്കയിൽ കഴിയേണ്ടി വരുമെന്നും, ഒരുപക്ഷേ വൈകല്യം ഉണ്ടായേക്കാമെന്നും ഡോക്ടർമാർ ആരതിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. ആരതിയുടെ കുടുംബാംഗങ്ങൾ അവദേഷിനെ സമീപിച്ച് ആരതിയുടെ സഹോദരിയെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചെങ്കിലും അവദ്ദേഷ് അത് നിരസിച്ചു. അവദേഷ് വിവാഹത്തിൽ നിന്ന് പിന്മാറും എന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ആരതിയെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തിയ അവധേഷ്.. കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആരതിയെ വിവാഹം കഴിക്കുകയാണ് ചെയ്തത്.

ആശുപത്രിയിൽ കഴിഞ്ഞ ആരതിയെ ഡോക്ടർമാരുടെ അനുവാദത്തോടെ അവദേശ് വിവാഹത്തിനായി വീട്ടിൽ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ എത്തിച്ച ആരതിയെ സ്ട്രക്ചർ ൻ്റെ സഹായത്തോടെയാണ് കല്യാണമണ്ഡപത്തിലേക്ക് എത്തിച്ചത്.വിവാഹ ചടങ്ങുകൾ നടക്കുമ്പോൾ എല്ലാം ആരതി സ്ട്രക്ചറിൽ തന്നെ ആയിരുന്നു. ചടങ്ങുകൾക്ക് ശേഷം അവദ്ദേഷ് തന്നെ ആരതിയെ ആശുപത്രിയിലെത്തിച്ചു.

ഇന്ന് ആശുപത്രിയിൽ കണ്ണിമചിമ്മാതെ ആരതിക്ക് തുണ ആയി അവധേശ് ഉണ്ട്. ആരതിയുടെ നില മെച്ചപ്പെട്ട വരുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ ഇനിയും ഏതാനും മാസങ്ങൾ ആരതിക്ക് കിടക്കയിൽ തന്നെ തുടരേണ്ടി വരും. ആരതിയുടെ തിരിച്ചു വരവിനായി പ്രാർത്ഥനയുടെ കാത്തിരിക്കുകയാണ് അവദേഷ്. ഉത്തർപ്രദേശിലെ പ്രതാപ് ഘട് സ്വദേശികളാണ് ഇരുവരും. ഇരുവരുടെയും കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്…