കൊതുകുകളെ തുരത്താം എളുപ്പത്തിൽ

ഇന്നത്തെ ഈ വീഡിയോ നമ്മുടെ പരിസരത്തിൽ നിന്നും കൊതുകുകളെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണ്. ഈയൊരു സംഭവം ചെയ്തു കഴിഞ്ഞാൽ കൊതുകുകൾ നമ്മുടെ വീടിൻറെ പരിസരത്ത് ഒരിക്കലും വരില്ല. ഈ കൊതുക് നാശിനി ഉണ്ടാക്കാൻ വേണ്ടി നമ്മൾ ആദ്യം പപ്പായയുടെ ഒന്നോ രണ്ടോ തണ്ട് എടുക്കുക. എന്നിട്ട് ഓരോ തണ്ടും ഒരു 10 സെൻറീമീറ്റർ നീളത്തിൽ കട്ട് ചെയ്യുക അതുപോലെ ഒരു രണ്ടു മൂന്ന് തണ്ട് കട്ട് ചെയ്യുക . അടുത്തതായി നമുക്ക് വേണ്ടത് മെഴുക് ആണ് അതിനായി ഒന്നുകിൽ മെഴുകുതിരി വാങ്ങുകയോ അല്ലെങ്കിൽ കടയിൽ നിന്നും മെഴുക് വാങ്ങുകയും ചെയ്യുക.

അതിനുശേഷം മെഴുക് നല്ലപോലെ പൊടിച്ചിട്ട് അതൊരു പാത്രത്തിലിട്ട് ഉരുക്കി എടുക്കുക. എന്നിട്ട് ആ ഉരുകിയ മെഴുക് പപ്പായ തണ്ടിൻറെ ഉള്ളിലേക്ക് ഒഴിക്കുക. പപ്പായ തണ്ടിൽ ഒഴിച്ച് കഴിഞ്ഞാൽ അതിനകത്ത് ഒരു തിരിയും വെച്ച് ഒരു മെഴുകുതിരി പോലെ അതിനെ മാറ്റിയെടുക്കുക. ഇപ്പോൾ മെഴുക് നമുക്ക് അവൈലബിൾ അല്ലെങ്കിൽ നമുക്ക് ചെറിയ മെഴുകുതിരി പപ്പായ തണ്ടിൻ ഉള്ളിൽ ഇറക്കി വെച്ചുകൊണ്ട് ഇതുപോലെ ചെയ്യാവുന്നതാണ്.

പപ്പായ തണ്ടിന് അകത്തുനിന്ന് മെഴുക് കത്തുമ്പോൾ പപ്പായ തണ്ടിൽ ഉണ്ടാകുന്ന മണമാണ് കൊതുകുകളെ തുരത്താൻ സഹായിക്കുന്നത്. കൊതുകിനെ ഒഴിവാക്കാൻ എല്ലാവർക്കും ഇത് ചെയ്തു നോക്കാവുന്നതാണ്. ഇതിൻറെ നിർമ്മാണ പ്രക്രിയ കൃത്യമായി അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക.