പപ്പായ സോപ്പ് ഉണ്ടാക്കാം നിമിഷങ്ങൾക്കുള്ളിൽ .

ഹായ് ഫ്രണ്ട്സ്. നമുക്ക് നല്ല അടിപൊളി പപ്പായ സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും. പപ്പായ സോപ്പ് ഈസിയായി ഉണ്ടാക്കുന്ന വിധവും ആയാണ് ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത് . അതിനായി ആദ്യം തന്നെ നമുക്ക് ഒരു പഴുത്ത പപ്പായ എടുക്കാം. പപ്പായ രണ്ടാക്കി മുറിച്ച് അകത്തുള്ള നമ്മൾ കഴിക്കുന്ന ഭാഗം ഒരു സ്പൂൺ വച്ച് പുറത്തെടുക്കുക. സ്പൂൺ വച്ച് പുറത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ കത്തി ഉപയോഗിച്ച് നമുക്ക് പപ്പായയുടെ തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം. മാക്സിമം നല്ല പഴുത്ത പപ്പായ തന്നെ സോപ്പ് ഉണ്ടാക്കുന്നതിനായി നമുക്ക് സെലക്ട് ചെയ്യാം.

ആദ്യം തന്നെ പപ്പായുടെ കഴിക്കുന്ന മാംസളമായ ഭാഗം എല്ലാം പുറത്തെടുക്കുക. അതിനുശേഷം മിക്സിയുടെ ജാറിൽ അവ ഇട്ട് വെള്ളംചേർക്കാതെ തന്നെ ബ്ലെൻഡ് ചെയ്തെടുക്കുക . അടുത്ത സ്റ്റെപ്പ് സോപ്പ് ബേസ് കട്ട് ചെയ്യുക എന്നതാണ്. സാധാരണയായി വീഡിയോയിലെ പോലെ സൈസ് ഉള്ള ഒരു സോപ്പ് ഉണ്ടാക്കാൻ 500ഗ്രാം സോപ്പ് ബേസ് ആണ് ആവശ്യം . സോപ്പ് ബേസ് എടുത്ത് ചെറിയ ചെറിയ കഷണങ്ങളായി മുറിച്ച ശേഷം ഡബിൾ ബോയിലിംഗ് മെത്തേഡ് വഴി സോപ്പ് ബേസ്
മേൽറ്റ് ചെയ്തെടുക്കുക.

ഡബിൾ ബോയിലിംഗ് ചെയ്യുന്നതിനായി ആദ്യം അടുപ്പിൽ ഒരു പാത്രത്തിൽ വെള്ളം വയ്ക്കുക . ശേഷം അതിനു മുകളിലായി മറ്റൊരു പാത്രത്തിൽ സോപ്പ് ബേസ് ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തത് വയ്ക്കുക. തന്മൂലം വെള്ളം ചൂടാകുമ്പോൾ സോപ്പ് ബേസ് വെച്ച പാത്രം ചൂടാവുകയും സോപ്പ് ബേസ് മേൽറ്റ് ആവുകയും ചെയ്യുന്നു. സോപ്പ് ബേസ് നല്ലപോലെ മേൽറ്റ് ആയതിനു ശേഷം അതിലേക്ക് നേരത്തെ ബ്ലെൻഡ് ചെയ്ത പപ്പായ ചേർക്കുക. കൂടാതെ അതിലേക്ക് ഫുഡ് കളറും ചേർക്കുക. ശേഷം സോപ്പ് ഉണ്ടാക്കുന്ന ട്രെയിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും ഷേപ്പുള്ള പാത്രത്തിലേക്ക് മാറ്റി സെറ്റ് ആവാൻ വെക്കുക. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.