ഇനി വീട്ടിൽ ഉണ്ടാക്കാം ആയുർവേദ തുളസി സോപ്പ് .

ഹലോ ഫ്രണ്ട്സ്, തുളസിയുടെ സോപ്പ് വെറും 3 മിനിറ്റ് കൊണ്ട് തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. അതിനായി നമുക്ക് ഒരു കൈപ്പിടിയോളം തുളസിയുടെ ഇല ആവശ്യമാണ്. നമ്മുടെ ആവശ്യത്തിനനുസരിച്ച് നമുക്ക് തുളസി ഇല എത്ര വേണമെങ്കിലും എടുക്കാം. ഞാനിപ്പോൾ ചെറിയൊരു സോപ്പ് ഉണ്ടാക്കാൻ വേണ്ടിയിട്ടുള്ള തുളസിയില മാത്രമേ എടുത്തിട്ടുള്ളൂ . സോപ്പ് ഉണ്ടാക്കുന്നതിനായി ആദ്യം തുളസിയുടെ ഇല നന്നായി കഴുകി വൃത്തിയാക്കി അതിനകത്തുള്ള പ്രാണികളെ എല്ലാം നീക്കംചെയ്യുക.

അതിനുശേഷം കഴുകിയെടുത്ത തുളസിയില മിക്സിയുടെ ജാറിൽ വെള്ളം ഒന്നും ചേർക്കാതെ തന്നെ നല്ലപോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത തുളസിയിലയുടെ നീര് ഒരു അരിപ്പ കൊണ്ട് നന്നായി അരിച്ചെടുക്കുക. ഈ സോപ്പ് തികച്ചും നാച്ചുറൽ ആയിട്ടാണ് നമ്മൾ തയ്യാറാക്കുന്നത്. ഗന്ധത്തിനു വേണ്ടി പോലും നമ്മൾ ഒരു കെമിക്കലും ഇതിൽ ആഡ് ചെയ്യുന്നില്ല. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഗന്ധത്തിനു വേണ്ടി എന്തെങ്കിലും പദാർത്ഥങ്ങൾ ചേർത്തു കൊടുക്കാവുന്നതാണ്.

അത് മാർക്കറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. സോപ്പ് തയ്യാറാക്കുന്നതിനായി സോപ്പ് ബേസ് ചെറിയ ചെറിയ കഷണങ്ങളായി കട്ട് ചെയ്തെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഇട്ട് ഡബിൾ ബോയിലിംഗ് മെത്തേഡ് വഴി മെൽറ്റ് ചെയ്യുക. മെൽറ്റ് ചെയ്ത സോപ്പ് ബേസിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച തുളസിനീര് ഒഴിക്കുക.. ബാക്കി അറിയുന്നതിനു വേണ്ടി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.