ആറുമാസം കൂടി ആയുസ്സ് ബാക്കിയുള്ള കാമുകനുവേണ്ടി ഈ കാമുകി ചെയ്തത് കണ്ടോ??? കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

തൻ്റെ ജീവൻറെ ജീവനായ കാമുകന് ആറുമാസം കൂടി ആയുസ്സ് ബാക്കി ഉള്ളൂ എന്ന് ഡോക്ടർമാർ. കാമുകിയായ പെൺകുട്ടി ചെയ്തത് കണ്ടോ… നമിച്ചു പോകും ഈ പെൺകുട്ടിയുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ. കേവലം ആറു മാസത്തെ ആയുസ്സ് മാത്രമേ അവന് ഉള്ളൂ എന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് ആണ് അവൾ തൻ്റെ പ്രണയം സ്വന്തമാക്കിയത്. അങ്ങനെ ജീവൻ്റെ അവസാന ശ്വാസവും അവൻ്റെ പ്രാണൻ വിട്ട് പോകുന്നതുവരെ അവൻ്റെ നിഴലായി അവൾ കൂടെ നിന്നു.മുംബൈ സ്വദേശിനിയായ യുവതി തൻറെ പ്രണയകഥ പങ്കുവെച്ചത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്. പെൺകുട്ടിയുടെ കുറുപ്പ് ഇങ്ങനെ… അവൻ ഒരു അത്ഭുതമായിരുന്നു. ഒരു കോൺഫറൻസിലാണ് ഞങ്ങൾ ആദ്യം കാണുന്നത്.

അപ്പോഴാണ് ഞങ്ങൾ ഇരുവരും ഒരു കോളേജിലാണ് പഠിക്കുന്നത് എന്ന് സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്. പരിചയപ്പെട്ട് അധികം കഴിയുന്നതിനു മുൻപ് ഞങ്ങൾ നന്നായി അടുത്തു. അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവൻ എന്നോട് പറയുമായിരുന്നു. അവൻറെ വീട്ടിലെ സാമ്പത്തികസ്ഥിതി കൾ എല്ലാം വളരെ മോശമായിരുന്നു. എന്നോട് മാത്രമേ അവൻ സംസാരിക്കുമായിരുന്നു ഉള്ളൂ. ആ സമയത്തൊക്കെ അവൻ വല്ലാതെ ക്ഷീണിതനായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും അവൻറെ ക്ഷീണം കൂടിക്കൂടി വന്നു. അവസ്ഥ ഇങ്ങനെ തുടർന്നപ്പോൾ അവൻ ഡോക്ടറെ കണ്ടു. ഡോക്ടറുടെ അടുത്തു നിന്ന് മടങ്ങിയ ശേഷം അവൻ ഒന്നും മിണ്ടാതെ അവൻറെ ബാഗ് പാക്ക് ചെയ്ത് ജന്മ നാട്ടിലേക്ക് പോയി. അന്ന് വൈകിട്ട് അവൻ എന്നെ ഫോൺ വിളിച്ചു. എനിക്ക് കാൻസർ ആണ് മൂന്നാമത്തെ ഘട്ടത്തിൽ ആണെന്നും പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. ആ ഒരു നിമിഷത്തിൽ ആണ് ഞാൻ എത്രത്തോളം അവനെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായത്.

സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ കീമോതെറാപ്പി തുടർന്നു. അവൻ കോളേജിലേക്ക് മടങ്ങിവന്നത് മുതൽ 24 മണിക്കൂറും എല്ലാദിവസവും ഞാൻ അവൻറെ കൂടെ ഉണ്ടായിരുന്നു. അവൻറെ എല്ലാ ആവശ്യങ്ങൾക്കും ഞാൻ കരുതൽ നൽകി കൂടെ നിന്നു. അവൻറെ രക്ഷിതാക്കൾ അവൻറെ ഒപ്പം ഇല്ലായിരുന്നു. അവനെ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ഞാൻ അവനുമായി ഭ്രാന്തമായ സ്നേഹത്തിൽ ആയി കഴിഞ്ഞു. അങ്ങനെ ഞങ്ങളുടെ വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞു. ഒരു സാധാരണ സന്ദർശനത്തിനിടയിൽ ഡോക്ടറുടെ എംആർഐ സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു. ഡോക്ടർ ആ റിസൾട്ട് പരിശോധിക്കുമ്പോൾ അവനോടൊപ്പം ഞാനും ആ മുറിയിലുണ്ടായിരുന്നു. ഡോക്ടർ ആ ഷീറ്റ് പേപ്പർ പരിശോധിച്ചു.

അവൻറെ ശരീരത്തിലെ ക്യാൻസർ ബാധിച്ച ഭാഗങ്ങൾ കുറേ നിറങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തി. ആ പേപ്പറിൽ അദ്ദേഹം അടയാളപ്പെടുത്താത്ത ഒരു ഭാഗം പോലും ബാക്കി ഉണ്ടായിരുന്നില്ല. അവന് ഇനി ആറുമാസത്തെ ആയുസ്സ് കൂടിയേ ബാക്കിയുള്ളൂ എന്ന് ഡോക്ടർ പറഞ്ഞു. ഞാൻ തകർന്നു പോയി. എൻറെ ജീവിതം മുഴുവൻ അവനായി മാറ്റിവെച്ച് എനിക്ക് ഇനി ആറുമാസം കൂടിയേ അവനോടൊപ്പം എനിക്ക് സമയം ചെലവഴിക്കാൻ ആവൂ. അത് മതിയാകുമായിരുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ എൻറെ കഴിവിനെ പരമാവധി ശ്രമിച്ചു.