പുതുവർഷ സമ്മാനമായി എല്ലാവർക്കും പിഎം കിസാൻ പത്താം ഗഡു വിതരണം ചെയ്യും… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

പിഎം കിസാൻ ൻ്റെ പത്താം ഗഡു വിൻെറ വിതരണ തീയതിയും, സമയവും എല്ലാം ഇപ്പോൾ അറിവായി കഴിഞ്ഞു. ഈ അവസരത്തിൽ നിങ്ങൾ അറിയേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ചാണ് ഷെയർ ചെയ്യുന്നത്. പി എം കിസാൻ സമ്മാൻ നിധി യുടെ പത്താമത്തെ ഗഡുവായ 2000 രൂപയുടെ വിതരണത്തെ കുറിച്ചുള്ള മെസ്സേജുകൾ ഇപ്പോൾ പദ്ധതികളിൽ അംഗങ്ങളായവരുടെ മൊബൈൽ ഫോണുകളിൽ എത്തിച്ചേർന്ന തുടങ്ങിയിട്ടുണ്ട്. കർഷകർക്ക് ഒരു പുതുവത്സര സമ്മാനം എന്ന നിലയിൽ ജനുവരി മാസം ഒന്നാം തീയതിയാണ് പത്താം ഗഡു വിൻ്റേ വിതരണം ഉണ്ടാവുക.

പ്രധാനമന്ത്രി ജനുവരി ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് ഇതിൻറെ വിതരണം നടത്തുമെന്നും അതിൻറെ തൽസമയ ദൃശ്യങ്ങൾ പി എം ഇന്ത്യ വെബ് കാസ്റ്റ് .Nic.in കൂടാതെ ദൂരദർശനിലും കാണുവാൻ കഴിയും എന്നും അറിയിച്ചുകൊണ്ടുള്ള മെസ്സേജ് ആണ് ഫോണുകളിൽ വരുന്നത്. ഫോണിൽ മെസേജ് വരാത്തവർക്കും തുക വിതരണം ഉണ്ടാകുന്നതാണ്. ഒന്നാം തീയതി 12 മണിക്ക് ശേഷം പിഎം കിസാൻ അംഗങ്ങളുടെ അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം വഴി അന്നുതന്നെ തുക അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആവുന്നതാണ്.

ഇതുവരെ 9 ഗഡുക്കളായി ആകെ പതിനെട്ടായിരം രൂപ ആദ്യം മുതൽ അംഗങ്ങളായ കർഷകരുടെ അക്കൗണ്ടുകളിൽ എത്തിക്കഴിഞ്ഞു. 2018 ലാണ് ഈ പദ്ധതി ആരംഭിച്ചത്. വർഷത്തിലെ ആദ്യ ഗഡു ഏപ്രിൽ ജൂലൈയിലും രണ്ടാംഘട്ട ഗഡു ഓഗസ്റ്റ് നവംബർ ലും, മൂന്നാം ഗഡു ഡിസംബർ മാർച്ചിലും നൽകുകയാണ് പതിവ്. ഇതിൽ ഡിസംബർ മാർച്ച് ഗഡുവാണ് ജനുവരി ഒന്നിന് നിങ്ങളുടെ അക്കൗണ്ടിൽ എത്തുന്നത്.