വീട്ടുടമയുടെ കുത്തേറ്റ് 19കാരനായ യുവാവ് മരിച്ചു… മരണവിവരം പറയാൻ വീട്ടിലെത്തിയ പോലീസുകാരോട് വീട്ടുകാർ പറഞ്ഞത് കേട്ടോ???

ഇന്ന് രാവിലെ ആണ് തിരുവനന്തപുരം പേട്ടയിലെ വീട്ടിൽ വച്ച് വീട്ടുടമയുടെ കുത്തേറ്റ് 19 കാരനായ യുവാവ് മരിച്ചത്.ആനയറ സ്വദേശിയായ അനീഷ് ജോർജ് ആണ് ലാലനേന്ന വീട്ടുടമയുടെ കുത്തേറ്റ് നിര്യാതനായത്. പ്ലസ് വൺ കാരിയായ മകളുടെ മുറിയിൽ നിന്നും ഇന്ന് പുലർച്ചെ ശബ്ദം കേട്ടാണ് ലാലൻ വീടിനു മുകളിലേക്ക് എത്തിയത്. വാതിലിൽ മുട്ടിയെങ്കിലും മകൾ വാതിൽ തുറന്നില്ല. ഇതിനാൽ വാതിൽ ചവിട്ടിത്തുറന്ന ലാലൻ കണ്ടത് കുളിമുറിയിൽ ഒളിച്ചിരിക്കുന്ന അനീഷിനെ ആണ്. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിവെച്ച് അനീഷിനെ ലാലൻ കുത്തി കൊല്ലുകയായിരുന്നു.

അതേസമയം മകൻ അനീഷിൻ്റെ മരണവാർത്ത പോലീസ് എത്തിയപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്. അനീഷ് എവിടെ എന്ന് പോലീസ് ചോദിച്ചപ്പോൾ മോൻ വീട്ടിലുണ്ട് സാറേ മുറിയിൽ ഉറങ്ങുന്നു എന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞത്. അതിനാൽ തന്നെ പോലീസിന് ആ ധാരുണ സത്യം പറയേണ്ടിവന്നു. മകൻ ഇല്ലാത്ത റൂമിൽ കയറി കരയുന്ന ഉറ്റവർ പോലീസിനും വേദനയായി. തൊട്ടടുത്ത വീട്ടിൽ മകൻ ജീവനുവേണ്ടി പിടച്ചപ്പോഴും മാതാപിതാക്കൾ ഒന്നും അറിഞ്ഞില്ല. പൊലീസെത്തി മരണ വിവരം അറിയിച്ചപ്പോൾ മാത്രമാണ് യുവാവ് വീട്ടിൽ ഇല്ലെന്നകാര്യം കുടുംബം അറിയുന്നത്.

കുറച്ചു നാളുകൾക്കു മുൻപ് അനീഷിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. പുലർച്ചെ മൂന്നുമണിയോടെ ആരുമറിയാതെ അനീഷ് വീട്ടിൽനിന്ന് പുറത്തിറങ്ങി എന്ന നിഗമനത്തിലാണ് പോലീസ്. നാലുമണിയോടെയാണ് കുത്തേറ്റ് വീണത്. ലാലിൻറെ വീടിൻറെ ഒരുഭാഗം വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സംഭവ സമയത്ത് ഇവിടെ വാടകക്കാർ ഉണ്ടായിരുന്നില്ല.

കേസിലെ പ്രതിയായ സൈമൺ ലാല യുടെ മകളും അനീഷും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് അധികം ആർക്കും അറിയുമായിരുന്നില്ല. അനീഷിൻ്റെ വീട്ടിൽ നിന്ന് വെറും 800 മീറ്റർ മാത്രമാണ് സൈമൺൻ്റെ വീട്ടിലേക്കുള്ള അകലം.