എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ജോലി ഒഴിവുകൾ… ഇൻറർവ്യൂ മാത്രം… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്… പ്രൈവറ്റ് സ്ഥാപനങ്ങളിലേക്കും അതുപോലെ തിരുവനന്തപുരം ഒരു മോലിലേക്ക് 150ഓളം വേക്കൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പോൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെട്ടു ഒരു വീഡിയോ ആണിത്. എല്ലാവർക്കും ഷെയർ ചെയ്തു നൽകുക. അപ്പോൾ നമുക്ക് എന്തായാലും ഇതിൻറെ കൂടുതൽ വിശദാംശങ്ങൾ ഒന്ന് പരിശോധിക്കാം. അപ്പോൾ ആദ്യമായിട്ട് പറയുകയാണെങ്കിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി തൊഴിലവസരം ആണ്. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ലെ എംപ്ലോയബിലിറ്റി സെൻറർ മുഖേന തൊഴിലവസരം വന്നിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനർ, അതുപോലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഇതിലെ യോഗ്യത എന്ന് പറയുന്നത് ബിരുദമാണ് അതുകൂടാതെ പ്രവർത്തി പരിചയവും, ബിരുദാനന്തരബിരുദവും . തുടങ്ങിയ തസ്തികകളിലേക്ക് ഡിസംബർ 29 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നതാണ്. പ്രായപരിധി 35 വയസ്സ് ആണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. എംപ്ലോയബിലിറ്റി സെൻററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചു കൂടിക്കാഴ്ചയിൽ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസ് അറിയിച്ചിട്ടുണ്ട്.

അപ്പോൾ എംപ്ലോയ്മെൻറ് വഴി ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗിക്കാം. പിന്നെ വരുന്നത് താൽക്കാലിക നിയമനം ആണ്. തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ വർക്ഷോപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്മാൻ കാർപെൻഡർ ഇ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഇതിൽ ഐടിഐ അഥവാ തത്വ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കൊപ്പം മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ പത്തിന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.