2022 ജനവരി മുതൽ പുതിയ സാമ്പത്തിക മാറ്റങ്ങൾ വരുകയാണ്… ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

2022 ജനുവരി മുതൽ പുതിയ സാമ്പത്തിക മാറ്റങ്ങൾ വരികയാണ്. ഇതിൽ പലതും അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് ആണ്. അതിൻറെ വിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഒന്നാമതായി നിങ്ങൾ അറിയേണ്ടത് എടിഎം ഇടപാടുകളെ കുറിച്ചാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ജനവരി ഒന്നുമുതൽ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ചിലവ് ഉയരും. ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിലെ സൗജന്യ ഇടപാടുകളുടെ പ്രതിമ സ്ഥിതി മറികടന്നാൽ ഉപഭോക്താക്കൾ ജനുവരി ഒന്നാം തീയതി മുതൽ അധിക ചാർജ് നൽകേണ്ടി വരും. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്കിൽ വർധന വരുത്തുവാൻ ആർബിഐ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഇതനുസരിച്ച് 2022 ജനവരി ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതാണ്. ജനുവരി മാസം മുതൽ സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞ് നടത്തുന്ന ഓരോ ഇടപാടിനും 20 രൂപയ്ക്ക് പകരം ഉപഭോക്താക്കളിൽ നിന്നും 21 രൂപ വീതം ബാങ്കുകൾ ഈടാക്കും. അതിനാൽ ഓരോതവണയും എടിഎം മുകളിലേക്ക് പോകാതെ ലഭിക്കുന്ന സൗജന്യ ഇടപാടുകളിലൂടെ ആ മാസത്തെക്ക് ആവശ്യമുള്ള തുക കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക. സ്വന്തം ബാങ്കിൻറെ എടിഎം മുകളിൽ നിന്നും എല്ലാ മാസവും 5 സൗജന്യ ഇടപാടുകൾക്ക് അർഹതയുണ്ടായിരിക്കും.

മെട്രോ കേന്ദ്രങ്ങളിൽ മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്നും മൂന്നു സൗജന്യ ഇടപാടുകളും, മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് ഇടപാടുകളും നടത്താൻ കഴിയും. മറ്റൊന്ന് ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ഉപഭോക്താക്കൾ ജനുവരി ഒന്നാം തീയതി മുതൽ സൗജന്യ പരിധി തീർത്തതിനു ശേഷം പണം നിക്ഷേപിക്കുന്നതിനും, പിൻവലിക്കുന്നതിന് അധികമായി ചാർജ് നൽകേണ്ടി വരും.

ഐപിബിടി ഉപഭോക്താക്കൾ പത്തായിരം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നതിനും, പിൻ വലിക്കുന്നതിനും ഇങ്ങനെ ചാർജ് നൽകേണ്ടി വരുന്നതാണ്. ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ലെ അടിസ്ഥാന സേവിങ് അക്കൗണ്ട് ഉടമകൾക്ക് എല്ലാ മാസവും നാല് തവണ പണം പിൻവലിക്കാൻ സൗജന്യമായിരിക്കും. എന്നാൽ ഇത് ഇതിനു ശേഷം പണം പിൻവലിക്കുമ്പോൾ എല്ലാ ഉപഭോക്താക്കൾക്കും ഇടപാട് മൂല്യത്തിന് 5% ചാർജ് നൽകേണ്ടി വരും…