പരിക്കുപറ്റിയ അണ്ണാനെ സുഖപ്പെടുത്തിയ വീട്ടുകാരെ തേടി വർഷങ്ങൾക്കു ശേഷം വീണ്ടും അണ്ണൻ വന്നപ്പോൾ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

സ്നേഹം നൽകിയാൽ തിരികെ നന്ദിയും സ്നേഹവും ഒരേപോലെ തരുന്നതിൽ മൃഗങ്ങളെ കഴിഞ്ഞ് മനുഷ്യർ പോലും ഉള്ളൂ എന്ന് തോന്നിപ്പോകും ചില യഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ. അത്തരത്തിൽ എട്ടുവർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ എത്തിയ അണ്ണാൻ കുഞ്ഞിനെ യഥാർത്ഥ സംഭവ കഥയാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായി തരത്തിലുള്ള കളങ്കമില്ലാത്ത സ്നേഹബന്ധങ്ങൾ ഉണ്ടാവാറുണ്ട്. എന്നിരുന്നാലും വന്യജീവികളുടെ കാര്യത്തിൽ നമ്മൾ കുറച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്.

സഹജീവികളോട് ഒപ്പം ജീവിക്കാനുള്ള അവരുടെ അവകാശത്തെ നമ്മൾ തടസ്സപ്പെടുത്തരുത്. എങ്കിലും ഒരു ആപത്ത് സംഭവിക്കുമ്പോൾ അവർക്ക് വേണ്ടി നമ്മൾ സഹായഹസ്തം നീട്ടേണ്ടത് ആയിട്ടുണ്ട്. അത്തരത്തിൽ സഹായഹസ്തം നീട്ടിയ വീട്ടുകാരുടെയും അണ്ണാൻൻ്റെയും സ്നേഹത്തിൻറെ കഥ. സംഭവം നടന്നത് അങ്ങ് യൂറോപ്പിലാണ്. 2009ലാണ് ബ്രാൻലി ഹാരിസനും കുടുംബവും മൂങ്ങയുടെ ആക്രമണത്തിൽ പരിക്കേറ്റ ജീവനുവേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ വീടിൻറെ പരിസരത്തു നിന്നും കണ്ടെത്തിയത്. അവർ ആ അണ്ണാൻ കുഞ്ഞിനെ വീട്ടിൽ കൊണ്ടു വരികയും സംരക്ഷിക്കുകയും ചെയ്തു.

അവരോട് വളരെ പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കുഞ്ഞിനെ അവർ ബെല്ല എന്ന പേര് നൽകി. അന്ന് ജീവൻ രക്ഷിച്ചപ്പോൾ ഹാരിസ്നും കുടുംബവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത് എന്നും നിലനിൽക്കുന്ന ഒരു ഊഷ്മള മായ സ്നേഹബന്ധം ആയിരിക്കുമെന്ന്. ബെല്ല യുടെ പരിക്കുകൾ ഭേദമായപ്പോൾ അവളെ അവർ കാട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു. ഇനി വീണ്ടും ബെല്ലയെ ഒരിക്കൽക്കൂടി കാണാനാകുമെന്ന് അവർ തീരെ പ്രതീക്ഷിച്ചില്ല.

വളർന്നുവലുതായി എങ്കിലും തൻറെ ജീവൻ രക്ഷിച്ച കുടുംബത്തെ അവൾ മറന്നില്ല. വർഷങ്ങൾക്കുശേഷം ബെല്ല ആ കുടുംബത്തെ കാണാൻ അവരുടെ വീട്ടിലെത്തി. ജനാലകളിലും വാതിലുകളിലും മുട്ടുന്ന ശബ്ദം ദിവസേന പതിവായി. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് വാതിലുകളിൽ മുട്ടുന്നത് അണ്ണാൻ ആണെന്ന് അത് തങ്ങളുടെ പഴയ ബെല്ലാ ആണെന്നും ഒക്കെ ഉള്ള സംശയം അവർക്ക് തോന്നിയത്.