91 വയസ്സുള്ള വൃദ്ധയ്ക്ക് വയറുവേദന വന്നതിനെത്തുടർന്ന് സ്കാൻ ചെയ്തു… റിസൾട്ട് കണ്ട ഡോക്ടർമാർ ഞെട്ടിപ്പോയി… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

കഠിനമായ വയറുവേദനയെ തുടർന്ന് ഹോസ്പിറ്റൽ എത്തിയതായിരുന്നു ആ 91 വയസ്സുള്ള വൃദ്ധ. സംശയം തോന്നി എക്സ്-റേ എടുത്ത ഡോക്ടർ ആ സത്യം മനസ്സിലാക്കി. അതേ ആ വൃദ്ധ ഗർഭിണിയാണ്. പരസഹായമില്ലാതെ ഒന്ന് എണീറ്റ് നടക്കാൻ പോലുമാകാത്ത അവസ്ഥയിൽ ഗർഭിണി ആകേണ്ടി വന്ന സ്റ്റെല്ല എന്ന 91 കാരിയുടെ കഥയാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതിമാർ ഉണ്ടാകാനിടയില്ല. അതുപോലെതന്നെ പ്രസവിച്ചു മുലയൂട്ടണം എന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാകില്ല. എന്നാൽ ഈശ്വരൻ എല്ലാവർക്കും ആഗ്രഹം സഫലീകരിച്ചു കൊടുക്കണം എന്നില്ല. അങ്ങനെ ഒരു നിർഭാഗ്യ ജീവിതമായിരുന്നു സ്റ്റെല്ലയുടെയും ഭർത്താവ് മാനുവൽൻറെയും. ഇരുപതാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സ്റ്റെല്ല യും മാനുവലും.

ഇരുവീട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് ആ ചെറുപ്രായത്തിൽ തന്നെ വീടും നാടും ഉപേക്ഷിക്കേണ്ടിവന്നു ആ ദമ്പതികൾക്ക്. ഒരു കുഞ്ഞുണ്ടായാൽ വീട്ടുകാരുടെ എതിർപ്പ് മാറുമെന്ന് എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചു. എന്നാൽ വിധി അവർക്ക് എതിരായിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകാൻ സ്റ്റെല്ല ക്ക് കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അങ്ങനെ വർഷങ്ങൾ കടന്നുപോയി. 70 വർഷത്തെ ദാമ്പത്യത്തിനു ഒടുവിൽ തൻ്റെ തൊണ്ണൂറാം വയസ്സിൽ മാനുവൽ സ്റ്റെല്ല യെ തനിച്ചാക്കി മരണത്തിന് കീഴടങ്ങി. പിന്നീടുള്ള സ്റ്റെല്ലയുടെ ജീവിതം ഒറ്റയ്ക്കായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു അപകടം പറ്റിയ സ്റ്റെല്ലയെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടു പോകുന്നത്. പ്രാഥമിക പരിശോധനയിൽ കാലിന് പൊട്ടൽ ഉണ്ടായിരുന്നത് പ്ലാസ്റ്റർ ഇട്ടു.

എന്നാൽ തനിക്ക് കഠിനമായ വയറു വേദന അനുഭവപ്പെടുന്നു എന്ന് സ്റ്റെല്ല പറഞ്ഞതിനെ തുടർന്ന് എക്സ്റേ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. എക്സ്-റേ റിസൾട്ട് കണ്ട് ഡോക്ടർ ആദ്യം കരുതിയത് സ്റ്റെല്ല യുടെ വയറ്റിൽ ഒരു ട്യൂമർ ഉണ്ടെന്നായിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ പരിശോധനകൾക്കായി ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ ആ പരിശോധനാഫലങ്ങൾ കണ്ട ഡോക്ടർ അക്ഷരാർത്ഥത്തിൽ ഞെട്ടി. 91 വയസ്സുള്ള ആ വൃദ്ധ ഗർഭിണിയാണ്. തുടർ പരിശോധനകൾ വീണ്ടും ആ ഡോക്ടർ ഞെട്ടിച്ചു. ഏകദേശം 60 വർഷമായി ആ വൃദ്ധ ഗർഭിണിയായി തുടരുകയാണ്. തൻറെ കരിയറിൽ ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ലാത്ത ഡോക്ടർ ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഒടുവിൽ അദ്ദേഹം ആ പ്രതിഭാസം എന്ന് കണ്ടെത്തി. ലീതോ പീഡീയോൺ എന്നറിയപ്പെടുന്ന വളരെ ചുരുക്കം സ്ത്രീകൾ മാത്രം കാണപ്പെടുന്ന ഒരു അവസ്ഥയാണിത്.

കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിനു പുറത്ത് വളരുന്ന അവസ്ഥയാണിത്. സാധാരണഗതിയിൽ കുഞ്ഞ് അമ്മയുടെ ശരീരത്തോട് അലിഞ്ഞു ചേരുകയാണ് ഉണ്ടാകാറ്. എന്നാൽ കുറച്ചു വളർച്ചയെത്തിയ കുഞ്ഞുങ്ങൾ അങ്ങനെ അലിഞ്ഞു ചേരില്ല. അങ്ങനെയുണ്ടാകുന്ന അവസ്ഥയിൽ കുഞ്ഞിനെ ഓപ്പറേഷൻ ചെയ്ത് പുറത്തെടുക്കും.സ്റ്റെല്ല യുടെ കാര്യത്തിൽ ഇതു രണ്ടും ഉണ്ടായില്ല.തൻ്റെ ശരീരത്തിൽ ഒരു കുഞ്ഞു ഉണ്ടെന്ന കാര്യം സ്റ്റെല്ല അറിയുന്നത് 60 വർഷങ്ങൾക്കിപ്പുറം ആണ്. എന്നാല് ഡോക്ടർമാരെ അസ്വസ്ഥമാക്കിയത് മറ്റൊന്നായിരുന്നു. ഒരു ഓപ്പറേഷൻ ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥ അല്ല 92 വയസ്സ് ആയ സ്റ്റെല്ലയുടേത്.

ഒരുപക്ഷേ മരണം വരെ സംഭവിച്ചേക്കാം. എന്നാൽ ഓപ്പറേഷൻ ചെയ്ത മാറ്റതിരുന്നാൽ അത് അവർ ജീവിതകാലം മുഴുവൻ വേദന സഹിച്ചു ജീവിക്കേണ്ടിവരും.ഇക്കാര്യം സ്റ്റെല്ല യെ പറഞ്ഞു മനസ്സിലാക്കിയ ഡോക്ടർമാർ സ്റ്റെല്ല യോടെ ഒരു തീരുമാനം എടുക്കാൻ പറഞ്ഞു. 60 വർഷം ഗർഭിണിയായ സ്ത്രീയുടെ വാർത്ത അപ്പോഴേക്കും കാട്ടുതീ പോലെ പടർന്നു. പ്രമുഖ മാധ്യമങ്ങളെല്ലാം സ്റ്റെല്ല യെ തിരക്കി ഇറങ്ങി. സ്റ്റെല്ല യുടെ തീരുമാനം എന്തെന്നറിയാൻ അവർക്ക് ആകാംക്ഷയായി.