ശരീരം തളർന്നു കിടന്ന അമ്മയെ ജീവിതത്തിലേക്ക് കൊണ്ടുവന്ന മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിൻറെ കഥ… കൂടുതൽ അറിയാൻ വീഡിയോ കാണുക…

6 മാസം ഗർഭിണി ആയിരിക്കെ നേരിടേണ്ടി വന്ന ഒരു വാഹനാപകടം. അപകടത്തെത്തുടർന്ന് കോമ അവസ്ഥയിൽ പ്രസവം. കോമയിൽ കിടക്കുന്ന തൻറെ അമ്മയെ കാണാൻ 3 മാസം പ്രായമുള്ള കുഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമാണ്. സാൻ്റിനോ എന്ന 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ കഥയാണ് ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. ആ പറച്ചിലിൽ എന്തോ സത്യമുണ്ടെന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. അങ്ങനെ ഒരു കഥയാണ് സാൻ്റിനോ എന്ന മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെത്. സാൻറിനോ യെ 6 മാസം ഗർഭിണി ആയിരിക്കുമ്പോഴാണ് അമ്മ അമേലിയ വാഹന അപകടത്തിൽ പെടുന്നത്. അർജൻറീനയുടെ വനിതാ പോലീസ് ഓഫീസർ ആയിരുന്നു 34 കാരിയായ അമേലിയ. ഒരു കേസുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് അവർ അപകടത്തിൽപ്പെടുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമേലിയ അന്നുമുതൽ കോമയിൽ കഴിയുകയായിരുന്നു. തലച്ചോറിനേറ്റ ക്ഷതം വൈദ്യശാസ്ത്രത്തിന് ഭേദമാക്കാൻ കഴിയുന്നതായിരുന്നില്ല. ഇനിയുള്ള ജീവിത കാലം അമേലിയ ഇതേ അവസ്ഥയിൽ തുടരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. വിശദമായ പരിശോധനയിൽ അമേലിയ യുടെ ഉദരത്തിൽ ഉള്ള കുഞ്ഞു സുരക്ഷിത ആണെന്ന് മനസിലാക്കിയ ഡോക്ടർമാർ കുഞ്ഞിനെ രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴുത്തിൽ സുഷിരം ഉണ്ടാക്കി ട്യൂബ് വഴി ദ്രവരൂപത്തിൽ ആയിരുന്നു അവർ ആഹാരവും മരുന്നുകളും നൽകിയിരുന്നത്.അമേലിയ ഇനി ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധ്യത ഇല്ലാത്തതുകൊണ്ട് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പൂർണ വളർച്ചയെത്താത്ത പ്രസവിച്ച കുഞ്ഞിൻ്റെ സംരക്ഷണം ആദ്യം ആശുപത്രി അധികൃതരും പിന്നീട് അമേലിയ യുടെ സഹോദരി നോർമയും ഏറ്റെടുക്കുകയായിരുന്നു. ക്രിസ്മസ് നാളിൽ ജനിച്ച കുഞ്ഞിന് അവർ സാൻ്റിനോ എന്ന് പേരിട്ടു.

കുഞ്ഞിനെ എല്ലാ ആഴ്ചയും ആശുപത്രിയിൽ കൊണ്ടു വരും ആയിരുന്നെങ്കിലും അമ്മയെ കാണിച്ചിരുന്നില്ല. ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നായിരുന്നു അങ്ങനെ ചെയ്തത്. എന്നാൽ ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ അമേലിയയേ കാണാൻ ആശുപത്രിയിലെത്തി. അന്ന് ആദ്യമായി സഹോദരി കുഞ്ഞിനേ അമ്മയുടെ അടുത്ത് കിടത്തി. ജനിച്ച മൂന്നു മാസങ്ങൾക്ക് ശേഷം കുഞ്ഞ് സാൻ്റിനോ ആദ്യമായി തൻ്റെ അമ്മയെ കണ്ടു. അമേലിയ യുടെ അരികിൽ കിടക്കുന്ന കുഞ്ഞിനെ സഹോദരി വന്ന എടുത്തതും കുഞ്ഞു വല്ലാതെ കരയാൻ തുടങ്ങി. എന്നാൽ കുഞ്ഞ് കരച്ചിൽ നിർത്തിയ നിശബ്ദതയിൽ സഹോദരി മറ്റൊരു ശബ്ദം അമേലിയ യുടെ അടുത്തു നിന്നും കേട്ടു.അതെ അമേലിയ ആണ് ആ ശബ്ദം വെച്ചത്. അമേലിയ യുടെ ചുണ്ടുകൾ അനങ്ങന്നുണ്ടായിരുന്നു.

ആർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് വിധിയെഴുതിയ ഡോക്ടർമാർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. തങ്ങളുടെ പഠനത്തിനും അറിവുകൾക്ക് മേലെയാണ് അമേലിയ എന്ന യുവതിയുടെ തിരിച്ചുവരവ്. ഇത് ശരിക്കും ഒരു മിറാക്കിൾ തന്നെയാണ്. ഡോക്ടർ പറഞ്ഞു. ആദ്യം എസ്,നോ എന്നീ വാക്കുകൾ മാത്രം ഉരു വിട്ടിരുന്ന അമേലിയ ഇപ്പോൾ ചെറുതായി സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. കൈകളും കാലുകളും അനക്കാനും കുഞ്ഞിനെ പുണരാനും ഒക്കെ അവർക്ക് ഇപ്പോൾ ആകുന്നുണ്ട്.

താമസിക്കാതെ തന്നെ കുഞ്ഞ് സാൻ്റിനോ യെ കയ്യിലേന്തി നടക്കാൻ അമേലിയ ക്ക് കഴിയും എന്നാണ് ഡോക്ടർമാർ പറയുന്നത്. മാതൃത്വത്തെ മടക്കി വിളിച്ച ആ കുഞ്ഞിൻ്റെ മാന്ത്രികസ്പർശം ഇപ്പോഴും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ആദ്യം പറഞ്ഞതുപോലെ തന്നെ ചിലപ്പോൾ തൻ്റെ അമ്മയെ തിരികെ ലഭിക്കാൻ ആ കുഞ്ഞിൻറെ പ്രാർത്ഥന ദൈവം കേട്ടിട്ടുണ്ട് ആകാം. കുഞ്ഞ് സാൻ്റിനോ ക്കും അമ്മയ്ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.