അച്ഛൻ മക്കളിൽനിന്നും തൻറെ ജോലി മറച്ചുവെച്ചു… പക്ഷേ ഒടുവിൽ മക്കൾ സത്യം അറിഞ്ഞപ്പോൾ ചെയ്തത്… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

നമസ്കാരം മക്കൾക്ക് ഒരു കുറവും വരാതെ പൊന്നുപോലെ നോക്കാൻ ആണ് എല്ലാ മാതാപിതാക്കളും ശ്രമിക്കാറ്. അതിനായി എന്ത് കഷ്ടപ്പാടുകൾ സഹിച്ചു അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ട്. മക്കൾക്ക് നാണക്കേടാകുമെന്ന് കരുതി സ്വന്തം ജോലി മറച്ചുവെക്കുകയും പെൺ മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പിതാവിൻറെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്യുന്നത്. ഫോട്ടോ ജേർണലിസ്റ്റായ ജി എം പി ആകാശ് ആണ് ഇദ്രിസ് എന്ന പിതാവിൻറെ കഥ ലോകത്തോട് പങ്കുവച്ചിരിക്കുന്നത്.ഈ അച്ഛൻ്റെ കഥ ഇങ്ങനെ… ഭാര്യയുടെ മരണത്തോടെ അമ്മയില്ലാത്ത 3 പെൺകുഞ്ഞുങ്ങളെ എന്ത് കഷ്ടപ്പാടുകൾ സഹിച്ചു വലിയ നിലയിൽ എത്തിക്കണമെന്ന് ചിന്ത മാത്രമായിരുന്നു ദരിദ്രനായ ഇദ്രിസ് ന് ഉണ്ടായിരുന്നത്. മക്കൾ ആകട്ടെ പഠിക്കാൻ ബഹു മിടുക്കരും ആയിരുന്നു.

ദിവസ വേതനത്തിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞു ദിവസവും പണിക്കു പോകുന്ന ഇദ്രിസ് ൻ്റെ യഥാർത്ഥ ജോലി ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ജോലിയായിരുന്നു. എന്നാൽ തൻറെ ജോലിയെപ്പറ്റി മക്കൾ അറിഞ്ഞാൽ നാണക്കേട് ആകും കൂട്ടുകാരുടെ മുന്നിൽ നാണം കെടും എന്ന് പേടിച്ച് ഇദ്രിസ് ഒന്നും തന്നെ മക്കളോട് പറഞ്ഞിരുന്നില്ല. ധരിക്കാൻ ഒരു ഷർട്ട് പോലും വാങ്ങാതെ അദ്ദേഹം എല്ലാ മക്കളുടെ പഠനത്തിനായി വിനിയോഗിച്ചു. പണിയും കഴിഞ്ഞു വീട്ടിൽ എത്തുന്ന അച്ഛൻറെ കയ്യിൽ നിന്നും ഒരുരുള ചോറു വാങ്ങി കഴിക്കാൻ മൂന്നു പെൺമക്കളും വാശി പിടിച്ചിരുന്നു. എങ്കിലും ശൗചാലയങ്ങൾ വൃത്തിയാക്കുന്ന കൈകൾകൊണ്ട് മക്കൾക്ക് ചോറു വാരി നൽകാൻ ഒരിക്കലും ഇദ്രിസ് തയ്യാറായിരുന്നില്ല. തൻ്റെ ജോലി എന്താണെന്ന് അറിഞ്ഞാൽ മക്കൾ തന്നെ വെറുക്കുമോ അകലം പാലിക്കുമോ അവർക്ക് നാണക്കേട് ആകുമോ എന്നൊക്കെ അദ്ദേഹം ചിന്തിച്ചു കൂട്ടി.

ഇടക്ക് വെച്ച് മക്കൾക്ക് കോളജിൽ ഫീസടയ്ക്കാൻ പൈസയില്ലാതെ വന്നതോടെ ആകെ തകർന്നുപോയ ഇദ്രിസ് ന് കൂടെ ജോലി ചെയ്യുന്നവർ അന്നത്തെ ശമ്പളം മുഴുവൻ നൽകി. അന്ന് വീട്ടിലെത്തിയശേഷം ഇദ്രിസ് മക്കളോട് തൻ്റെ ജോലി ശൗചാലയങ്ങൾ വൃത്തിയാക്കുന്ന പണിയാണ് എന്ന് വെളിപ്പെടുത്തി. മക്കൾ എങ്ങനെ പ്രതികരിക്കും എന്ന ഭയം അദ്ദേഹത്തിന് ഉള്ളിലുണ്ടായിരുന്നു. എങ്കിലും കേട്ടപാടെ തങ്ങൾക്കുവേണ്ടി കഷ്ടപ്പെടുന്ന അച്ഛനെ ചേർത്തുപിടിക്കുക ആണ് ആ മക്കൾ ചെയ്തത്. ഒരിക്കലും തൻറെ അച്ഛൻറെ ജോലി ഒരു കുറവായി തോന്നുന്നില്ല എന്നും ഇതുപോലെ ഒരു അച്ഛനെ കിട്ടിയതിൽ ദൈവാനുഗ്രഹം കൊണ്ടാണെന്ന് ഇദ്രിസ് ന് കെട്ടിപ്പിടിച്ചു മൂന്നു പെൺമക്കളും കരഞ്ഞപ്പോൾ ഇദ്രിസ് സന്തോഷം കൊണ്ട് കരഞ്ഞു പോയി. അന്നാണ് എന്തുകൊണ്ടാണ് മക്കൾക്ക് ചോറ് വാരി ഒരിക്കലും അച്ഛൻ നൽകാത്തത് എന്നതിൻറെ യഥാർത്ഥ കാരണം മക്കൾ മനസ്സിലാക്കിയത്.

ഇദ്രിസ് തൻറെ ജോലിയെ കുറിച്ച് വെളിപ്പെടുത്തിയ ദിവസം തന്നെ മൂന്നു പെൺമക്കളും അച്ഛനോട് വാശിപിടിച്ചാൽ ചോറ് വാരി തരാൻ ആവശ്യപ്പെടുകയും അങ്ങനെ ജീവിതത്തിൽ മക്കൾക്ക് ചോറു വാരി നൽകുകയും ചെയ്യുമ്പോൾ ഇദ്രീസ്ൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകുകയായിരുന്നു. ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന പിതാവിൻറെ കഷ്ടപ്പാടുകൾ കുറക്കാൻ മക്കൾ പഠനത്തോടൊപ്പം പാർട്ടൈം ജോലി നോക്കി തുടങ്ങി. മൂത്ത പെൺകുട്ടി പാർടൈം ജോലിയിലൂടെ വരുമാനം സമ്പാദിച്ചപ്പോൾ ബാക്കി രണ്ട് സഹോദരിമാരും കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ ആരംഭിച്ചു.

ഇതോടെ ഇദ്രിസ്ൻ്റെ കഷ്ടപ്പാടുകൾ കുറഞ്ഞുവന്നു. മൂന്നുമക്കളും പണം സമ്പാദിക്കാൻ തുടങ്ങിയതോടെ ഇദ്രിസ്ൻ്റെ കഷ്ടപ്പാടുകൾ കുറഞ്ഞു. നല്ലൊരു ജോലി മേടിച്ച് അച്ഛനെ ജോലിക്ക് വിടാതെ കുടുംബം നോക്കാൻ ഉള്ള കഷ്ടപ്പാടിൽ ആണ് ഈ മക്കൾ ഇപ്പോൾ. തന്നെ ജീവനുതുല്യം സ്നേഹിക്കാൻ മൂന്നു മക്കൾ ഉള്ളപ്പോൾ താൻ എങ്ങനെ ദരിദ്രൻ ആകും എന്നാണ് ഇദ്രിസ് ഇപ്പോൾ ചോദിക്കുന്നത്. എന്തായാലും അച്ഛൻറെയും മക്കളുടെയും ജീവിതകഥ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.