മിനിസ്ട്രി ഓഫ് ഡിഫൻസിനെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ വീണ്ടും അവസരം… 107 ഒഴിവുകൾ ഉണ്ട്… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

മിനിസ്ട്രി ഓഫ് ഡിഫൻസിനെ കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ഇപ്പോൾ ഗ്രൂപ്പ് സി തസ്തികകളിലേക്ക് ആർട്ടിലറി സെൻറർ നാസിക് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. അപ്പോൾ ഇത് തീർച്ചയായും നല്ലൊരു അവസരം ആയിരിക്കും. എട്ടാം ക്ലാസ് ക്വാളിഫിക്കേഷൻ ഉള്ളവർക്ക് അപ്ലൈ ചെയ്യാൻ വേണ്ടി സാധിക്കും. ഏകദേശം നൂറ്റി ഏഴോളം വേക്കൻസി ലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപ്പോൾ ഡിഫൻസിനെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ അവസരം നന്നായി ഉപയോഗപ്പെടുത്താം.

നമുക്ക് ഏതെല്ലാം പോസ്റ്റുകൾ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്, എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, എന്തൊക്കെ ഡീറ്റെയിൽസ് ആണ് ആവശ്യം, എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം… ഇപ്പോൾ മിനിസ്ട്രി ഓഫ് ഡിഫൻസിനെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ള പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻസ് മായ് ആർട്ടിലറി സെൻറർ നാസിക് ആണ് ഇപ്പോൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപ്പോൾ നിരവധി 107 പോസ്റ്റുകൾ ഉണ്ട്. തപാൽ മുഖേന ഫോമുകൾ കൊടുക്കുന്നുണ്ട് അത് ഫിൽ ചെയ്തു വേണം അയച്ചുകൊടുക്കാൻ.

നമ്മൾ പോസ്റ്റുകൾ നോക്കുകയാണെങ്കിൽ എൽഡിസി തസ്തികയിലേക്ക് 27 വേക്കൻസികൾ ഉണ്ട്. മോഡൽ മേക്കർ ഒരു വേക്കൻസി, കാർപെൻഡർ രണ്ട് വെക്കൻസി, കുക്ക് 2 വേക്കൻസി, ഫയർമാൻ ഒരു വേക്കൻസി, ബാർബർ രണ്ടു വേക്കൻസി, വാഷർ മാൻ മൂന്ന് വെക്കൻസി, എം ടി എസ് 20… അങ്ങനെ 107 ഓളം വേക്കൻസികൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോ കാറ്റഗറി ക്കും സീറ്റ് വേക്കൻസികൾ ഉണ്ട്. ഇതിലേക്ക് അപേക്ഷിക്കാനുള്ള ജനറൽ വിഭാഗത്തിന് ഏജ് ലിമിറ്റ് 18 to 25 ആണ്. എസ് സി ആൻഡ് എസ് ടി ക്ക് 18 മുതൽ 30 വയസ്സ് വരെയാണ്.

അതുപോലെ ഒബിസി ക്ക് ആണെങ്കിൽ 18 മുതൽ 28 വയസ്സു വരെയാണ്. ക്വാളിഫിക്കേഷൻസ് നോക്കുകയാണെങ്കിൽ ക്ലർക്കിന് പ്ലസ് ടു ക്വാളിഫിക്കേഷൻ മതി. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. അതിലേക്ക് പറഞ്ഞിരിക്കുന്ന ശമ്പളം 19, 900 മുതൽ 63, 200 വരെയാണ്. ഇതുപോലെ മറ്റൊരു ഒഴിവുകൾ ക്കും വ്യത്യസ്തമായ ക്വാളിഫിക്കേഷൻസ് സാലറി കളും ഉണ്ട്. ഇതിലേക്ക് അപ്ലൈ ചെയ്യാൻ താല്പര്യമുള്ള ആളുകൾക്ക് വേണ്ടി താഴെ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കൊടുക്കുന്നുണ്ട്. കൂടാതെ അതിൻറെ താഴെ തന്നെ അപ്ലിക്കേഷൻ ഡീറ്റെയിൽസ്, ഫോം, കൊടുക്കുന്നുണ്ട്. അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് തപാൽ മുഖേന ആണ് ഇതിലേക്ക് അപേക്ഷിക്കേണ്ടത്.