കർഷകർ ആകാംഷയോടെ കാത്തിരുന്ന പത്താം ഗഡു വിതരണം ആരംഭിച്ചു… വിശദവിവരങ്ങൾക്ക് വീഡിയോ കാണുക…

ലക്ഷക്കണക്കിന് കർഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന pm-kisan പദ്ധതിയുടെ പത്താമത്തെ ഗഡുവിൻെറ വിതരണത്തെ കുറിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രതോമറിൻ്റെ അറിയിപ്പിനെ കുറിച്ചും പിഎം കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങളെക്കുറിച്ചും ആണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന വലിയൊരു സഹായ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി.ഈ പദ്ധതിയുടെ പത്താമത്തെ ഗഡുവാണ് ഡിസംബറിൽ വിതരണം ചെയ്യുവാൻ പോകുന്നത്. നാലുമാസം കൂടുമ്പോൾ 2000 രൂപ വെച്ച് ഒരു വർഷത്തിൽ 6000 രൂപയാണ് പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത്.

2018 ഡിസംബറിൽ തുടങ്ങിയ ഈ കേന്ദ്ര സർക്കാർ പദ്ധതിയുടെ വർഷത്തിലെ ആദ്യ ഇൻസ്റ്റാൾമെൻറ് ഏപ്രിൽ, ജൂലൈ മാസങ്ങളിലും രണ്ടാമത്തെ ഇൻസ്റ്റാൾമെൻറ് ആഗസ്റ്റ്, നവംബറിലും മൂന്നാമത്തെ ഇൻസ്റ്റാൾമെൻറ് ഡിസംബർ, മാർച്ചിലും ആണുള്ളത്.ഇതിൽ ഡിസംബർ, മാർച്ച് ഇൻസ്റ്റാൾമെൻറ് ആണ് ഇപ്പോൾ വിതരണത്തിന് തയ്യാറായിരിക്കുന്നത്. പദ്ധതിയുടെ തുടക്കം മുതൽ ഉള്ളവർക്ക് ഇതുവരെ 18000 രൂപയോളം അക്കൗണ്ടിൽ എത്തിക്കഴിഞ്ഞു. ഡിസംബറിൽ വിതരണം ചെയ്യുന്ന പത്താം ഗഡു കൂടി കൂടിച്ചേരുമ്പോൾ 20,000 രൂപ ലഭിക്കുന്ന വലിയൊരു ക്ഷേമ പദ്ധതി ആയി മാറിക്കഴിഞ്ഞു പിഎം കിസാൻ. പ്രധാനമായും 3 ഇൻഫർമേഷനുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിൽ പ്രധാനം രാജ്യത്തെ കുറെ കർഷകർക്ക് ഇത്തവണ 2000 രൂപയ്ക്ക് പകരം 4000 രൂപ അക്കൗണ്ടിലെത്തും എന്നുള്ളതാണ്.

ഇതിനു കാരണം ഇവർക്ക് ഒൻപതാമത്തെ ഗഡു അക്കൗണ്ടിൽ എത്തിയിരുന്നില്ല. ഇവർക്ക് പത്താം ഗഡുവിനോടൊപ്പം തന്നെ മുടങ്ങിയ ഒൻപതാം ഗഡുവും എത്തുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രണ്ടാമതായി പത്താം ഗഡുവിൻെറ വിതരണ തീയതിയെ കുറിച്ചുള്ള അറിയിപ്പുകൾ വന്നിട്ടുണ്ട്. ആദ്യം ഡിസംബർ പതിനഞ്ചാം തീയതി എന്നും പിന്നീട് കർഷകദിനം ആയ ഡിസംബർ 23 ആം തീയതി യിലും പിന്നീട് ക്രിസ്തുമസ് ദിനമായ ഡിസംബർ 25 ആം തീയതി ലും ഒക്കെ വിതരണം ഉണ്ടാകും എന്നാണ് ചില മീഡിയകൾ റിപ്പോർട്ട് ചെയ്തിരുന്നത്.

മുൻ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25 ന് ആയിരുന്നു കഴിഞ്ഞ വർഷം ഏഴാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നത്. എന്നാൽ ഒടുവിലായി ഇപ്പോൾ പുതുവത്സരദിനത്തിൽ അതായത് ജനുവരി ഒന്നാം തീയതിയാണ് പിഎം കിസാൻ ൻ്റെ പത്താമത്തെ ഗഡുവായ 2000 രൂപ അക്കൗണ്ടുകളിൽ എത്തുക എന്നതാണ് അറിയിപ്പുകൾ വന്നിരിക്കുന്നത്.