സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മാതാവിനും മക്കൾക്കും സംഭവിച്ചത് അറിഞ്ഞോ??? പൊട്ടിക്കരഞ്ഞ് വീട്ടുകാർ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

മാതാവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാംക്ലാസ് വിദ്യാർത്ഥിനി പിക്കപ്പ് വാനിടിച്ച് മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസ്ലിയാൻ വീട്ടിൽ റഹീമിൻ്റെ മകൾ ഹയ ആണ് മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽ മരിച്ചത്. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പാവിട്ടു പുറത്തായിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ സ്കൂട്ടർ ന് പിന്നിൽ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. സുനീറ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പെരുബലാവ് അൻസാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഹയ. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.