തൈറോയ്ഡ് ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുത്.

പ്രിയമുള്ളവരെ എല്ലാവർക്കും നമസ്കാരം. വ്യത്യസ്ത അസുഖങ്ങളാൽ ഡോക്ടറെ സമീപിക്കുന്ന പല ആളുകളിലും തൈറോയ്ഡ് ഒരു രോഗലക്ഷണമായി പ്രത്യക്ഷപ്പെടുന്നത് കണ്ടുവരുന്നുണ്ട്. ക്ഷീണം, അമിതമായ ഉൽക്കണ്ഠ ,അല്ലെങ്കിൽ വിഷാദം ,ചർമരോഗങ്ങൾ മുടികൊഴിച്ചിൽ ,ആർത്തവക്രമക്കേടുകൾ ,കൊളസ്ട്രോൾ ലേവലിലെ വ്യതിയാനങ്ങൾ, കഴുത്തിനു മുൻവശം മുഴപോലെ രൂപപ്പെടുക ,കഴുത്തിൽ നീർക്കെട്ട് പോലെ തോന്നുക ,അതുകാരണം ശബ്ദം അടഞ്ഞു പോവുക ,എന്നിങ്ങനെ ഒക്കെയുള്ള ബുദ്ധിമുട്ടായി ഡോക്ടറെ സമീപിക്കുന്ന ഏറെ പേർക്കും തൈറോയ്ഡ് രോഗമായി പിന്നീട് കണ്ടു പിടിക്കപ്പെടുന്നുണ്ട്.

അതുകൊണ്ടുതന്നെ തൈറോയ്ഡ് രോഗത്തെ കുറിച്ച് സംസാരിക്കാൻ ആണ് ഞാൻ ഇന്നു ഉദ്ദേശിക്കുന്നത്. ഞാൻ ഡോക്ടർ ഷഹല യാസ്മിൻ, ഹോമിയോപ്പതിക് കൺസൾട്ടന്റ്, ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല. തൊണ്ടയുടെ ഭാഗത്ത് ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർതൈറോയ്ഡിസം, തൈറോയ്ഡൈറ്റിസ്, ഗോയിറ്റർ, തൈറോയ്ഡ് ക്യാൻസർ എന്നിങ്ങനെ പല സുഖങ്ങളും ഈ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നുണ്ട്. ഇവയിൽ നമ്മൾ മനസ്സിലാക്കേണ്ട ആദ്യത്തെ കാര്യം എന്നുവച്ചാൽ ശാരീരികമോ മാനസികമോ ആയ പിരിമുറുക്കങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുകയും അത് തൈറോയ്ഡ് ഹോർമോൺ ലെവലിൽ വൃതിയാനം ഉണ്ടാകാൻ കാരണമാകുന്നു.

അതുപോലെതന്നെ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന കെമിക്കൽസ് അന്തരീക്ഷ മലിനീകരണം ഇവയെല്ലാം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നുണ്ട്. മാനസികമായ പിരിമുറുക്കം എന്നു പറയുമ്പോൾ നമ്മൾക്ക് ഏറ്റവും അടുപ്പമുള്ള ആളുകളുടെ വേർപാട്, ജോലിയിലോ വീട്ടിലുള്ള സാമ്പത്തികമോ അല്ലാതെയോ ആയ പ്രശ്നങ്ങൾ ഇവയെല്ലാം സ്ട്രെസ് ഹോർമോണായ അഡ്രിനാലിൻ കൂടുതൽ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.