കടയിലേക്ക് വന്ന അതിഥിയെ കണ്ട് കടക്കാരൻ ഞെട്ടി… പിന്നീട് സംഭവിച്ചത് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ… കൂടുതൽ അറിയാൻ വീഡിയോ കാണുക…

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഇത്. ഈ ചിത്രങ്ങൾക്ക് പിന്നിലേ കൗതുകം തന്നെയാണ് ഇത് വൈറൽ ആകാനും കാരണം. സംഭവം എന്താണെന്ന് അല്ലേ… കേൾക്കു… പതിവ് പോലെ ജോസെഫ് തൻ്റെ കട ഒക്കെ തുറന്ന് കച്ചവടം ചെയ്യുകയായിരുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിൽ ആയിരുന്നു ഇദ്ദേഹത്തിൻറെ കട. കൊറോണ കാരണം കച്ചവടം തീരെയില്ല. പക്ഷേ വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്തതുകൊണ്ട് കട തുറക്കും. പതിവുപോലെ കട തുറന്നതാണ്. എന്നാൽ സാധനങ്ങൾ വാങ്ങാൻ ആരും വന്നില്ല. അപ്പോഴാണ് കടയിലേക്ക് ഒരു മാൻ വന്നത്.ടൂറിസ്റ്റുകൾ ആരും ഇല്ലാത്തതുകൊണ്ട് അവരും പട്ടിണിയിലാണ്. ഇത് മനസ്സിലാക്കിയ ജോസഫ് ആ മാനിന് സ്നേഹത്തോടെ ഭക്ഷണം കഴിക്കാൻ കൊടുത്തു.

കൊടുത്തത് എല്ലാം വേഗത്തിൽ കഴിക്കുന്ന മാനിനെ കണ്ട് ജോസഫിനും സങ്കടം തോന്നി. ഏറെ നാളുകളായി അവ പട്ടിണിയിൽ ആയിരിക്കണം. കഴിച്ച് കഴിഞ്ഞ് മാൻ പോയി. പിന്നീടാണ് കൗതുകകരമായ ആ സംഭവം നടക്കുന്നത്. കുറച്ചു കഴിഞ്ഞ് ആ മാൻ അതാ വീണ്ടും വന്നു നിൽക്കുന്നു. കാര്യമറിയാൻ മാനിൻ്റെ അടുത്തുചെന്ന ജോസഫ് ഒന്ന് ഞെട്ടി. ഈ മാൻ പോയി വേറെ മൂന്നു മാനുകളെ കൂടി വിളിച്ചു കൊണ്ടു വന്നിരിക്കുന്നു. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്… ആ മാനുകൾ എന്താണ് എന്നോട് പറയുന്നതെന്ന് എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നണ്ടായിരുന്നു. ആ മാൻ എന്നോട് ഇങ്ങനെയാണ് പറഞ്ഞത്…ഇവർ എൻ്റെ വീട്ടുകാരാണ്. ഇവരും പട്ടിണിയിലാണ്. അവർക്കുകൂടി കഴിക്കാൻ എന്തെങ്കിലും കൊടുക്കുമോ.

തനിക്ക് ഭക്ഷണം കിട്ടിയപ്പോൾ പട്ടിണിയിൽ കഴിയുന്ന തൻറെ വീട്ടുകാരെ കൂടി വിളിച്ചുകൊണ്ടുവരാൻ കാട്ടിയ ആ നല്ല മനസ്സ് മനുഷ്യന് സമാനം അല്ലേ… അവർക്ക് സംസാരിക്കാൻ കഴിയില്ല. എങ്കിലും അവർക്ക് നമ്മളെ പോലെ നല്ല മനസ്സ് ഉണ്ടെന്ന് അറിയാൻ സാധിച്ചു. ഇതിൽ വലിയ അത്ഭുതം ഒന്നും ഇല്ലെങ്കിലും… എനിക്ക് ആ സംഭവം മറക്കാൻ കഴിയില്ലെന്നും ജോസഫ് പറയുന്നു.