കളിയാക്കലുകൾ കൊണ്ട് ആത്മഹത്യചെയ്യാൻ തീരുമാനിച്ച ഒരു കുട്ടിയും കുടുംബവും… ആ കുടുംബത്തിന് ദൈവം കാത്തു വച്ചിരുന്നത് എന്തെന്ന് കണ്ടോ??? കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

നമ്മളിൽ പലരും പലവിധ കളിയാക്കലുകൾക്കും ഇരയായിട്ടുള്ളവർ ആകാം. ചിലപ്പോൾ നമ്മുടെ നിറത്തിൻ്റെ പേരിൽ അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിൽ ഇനി ഒരു പ്രശ്നവും ഇല്ലെങ്കിലും ആളുകൾ നമ്മളെ എന്തെങ്കിലും പറഞ്ഞ് കളിയാക്കാറുണ്ട്. ഈ കളിയാക്കലുകൾ നമ്മളെ എന്തുമാത്രം വിഷമിപ്പിക്കും എന്നത് പലപ്പോഴും കളിയാക്കുന്നവർ ചിന്തിക്കാറില്ല. കുറച്ചുനേരത്തേ തമാശയ്ക്ക് വേണ്ടി ഉള്ള അവരുടെ കളിയാക്കലുകൾ ചിലപ്പോൾ നമ്മളെ ജീവിതകാലം മുഴുവൻ വേദനിപ്പിക്കാൻ പോകുന്നവ ആയിരിക്കും. പലപ്പോഴും ഇങ്ങനെയുള്ള കളിയാക്കലുകൾ ഒന്നും ശ്രദ്ധിക്കാതിരിക്കുക എന്ന് തന്നെയാണ് ഇതിനൊക്കെയുള്ള ഏറ്റവും നല്ല മറുപടി.എന്നാൽ കളിയാക്കലുകൾ അതിരുകടന്നാലോ… ഇവാൻ ഹിൽസ് എന്ന ഈ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് നമുക്കൊന്ന് നോക്കാം.

മുൻനിരയിലെ രണ്ട് പല്ലുകൾ ക്രമാതീതമായി വളർന്നു. അതുകൊണ്ടുതന്നെ വായ ശരിയായി അടക്കാനോ, നേരെ സംസാരിക്കാനോ അവന് കഴിഞ്ഞില്ല. ഇങ്ങനെയുള്ള ഒരു കുട്ടിയെ സ്കൂളിൽ എന്തെല്ലാം പറഞ്ഞു കളിയാക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ. അതെ… കുട്ടികൾ അവനെ മുയൽ പല്ലൻ എന്നും പല പേരുകൾ വിളിച്ചു കളിയാക്കി. മാനസികമായി തളർന്ന അവൻ ഇനി സ്കൂളിലേക്ക് പോവില്ല എന്ന് മാതാപിതാക്കളോട് പറഞ്ഞു. പാവപ്പെട്ടവരായ അവർ ഡോക്ടറെ കാണിച്ചു. പല്ല് നേരെ ആകാൻ ശ്രമിച്ചെങ്കിലും 8300 ഡോളർ പല്ല് നേരെയാക്കാൻ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. ഇത്രയും ഭീമമായ തുക ആ പാവപ്പെട്ട മാതാപിതാക്കളുടെ കയ്യിൽ ഇല്ല. വിദ്യാഭ്യാസം കൂടി ഇല്ലെങ്കിൽ അവൻറെ മുന്നോട്ടുള്ള ജീവിതം ഭയങ്കര ദുഷ്കരമാകും എന്ന് ആ മാതാപിതാക്കൾ അറിയാം.

പക്ഷേ ദരിദ്രരായവർ എന്ത് ചെയ്യാൻ? മൂന്നു പേർക്കും കൂടി ജീവിതം അവസാനിപ്പിക്കാം എന്ന് അവർ തീരുമാനിച്ചു. എന്നാൽ വിവരമറിഞ്ഞ അവരുടെ അയൽക്കാരൻ ഈ കുട്ടിയേയും കൂട്ടി ഒരു ടിവി ചാനലിൽ പോയി കാര്യം പറഞ്ഞു. അവർ കുട്ടിയുടെ ഈ അവസ്ഥ കാണിച്ച് ഒരു ടിവി പ്രോഗ്രാം ചെയ്തു. എങ്കിലും ഇത്രയും വലിയ തുക കിട്ടുന്ന കാര്യം സംശയം ആയിരുന്നു. പക്ഷേ അത്ഭുതമെന്ന് പറയട്ടെ… രണ്ട് ദിവസം കൊണ്ട് ഒരു ലക്ഷം ഡോളറാണ് നല്ലവരായ ആളുകൾ അവർക്ക് അയച്ചു കൊടുത്തത്. ആ തുകക്ക് അവൻറെ പല്ലുകൾ ശരിയാക്കി. ബാക്കി തുകയിൽ നിന്നും ഒരു രൂപ പോലും എടുക്കാതെ ആ മാതാപിതാക്കൾ ഇതുപോലെ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് ആ പണം ദാനം നൽകി.

ഇവാൻ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങി. പക്ഷേ അവൻറെ വാക്കുകൾ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇനിയുമെന്നെ എന്തെങ്കിലും പറഞ്ഞ് കളിയാക്കാൻ ഒരുപാട് പേർ കാണും. പക്ഷേ പഴയതുപോലെ ഞാൻ സങ്കടപ്പെടില്ല. കാരണം ഒരുപാട് നല്ല മനുഷ്യർ ഈ ലോകത്ത് ഉണ്ട്. അങ്ങനെയുള്ള ഈ ലോകത്തെ എനിക്കും സന്തോഷമായ് ജീവിക്കണം. കളിയാക്കലുകൾ എല്ലാം എൻറെ ഈ ചിരി കൊണ്ട് ഞാൻ തോൽപ്പിക്കും.