16 കാരി ചെയ്ത പ്രവർത്തി കണ്ടോ??? ഇപ്പോൾ ഈ പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക..

സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ പുറത്തേക്ക് നോക്കുന്നതും പ്രകൃതി ഭംഗി ആസ്വദിക്കാനും ഒരു പ്രത്യേക സുഖമാണ്. അത്തരത്തിൽ പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നു രുമ്പ പ്രമാണിക് എന്ന പ്ലസ് വൺ വിദ്യാർഥി. ക്ലാസിൽ ടീച്ചർ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് റുംബ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. പെൺകുട്ടിയുടെ പെട്ടെന്നുള്ള പ്രതികരണം ടീച്ചർമാരെ പോലും ഒരു നിമിഷം ഭയപ്പെടുത്തി. ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടാൻ പോകുന്ന രുംബ എന്ന പെൺകുട്ടിയെ തടയാൻ ടീച്ചർമാർ ശ്രമിച്ചെങ്കിലും എന്തോ കണ്ട് ഭയന്ന രീതിയിൽ എല്ലാവരേം തള്ളി മാറ്റിയാണ് റുമ്പ പുറത്തേക്ക് ഓടിയത്. ക്ലാസ് മുറിയിൽ നിന്നും പുറത്തേക്ക് ഓടിയ റുമ്പ രക്ഷപ്പെടുത്തിയത് ഒരു കുഞ്ഞിൻ്റെ ജീവനായിരുന്നു. കൊൽക്കത്തയിലെ നാരായണ ഘട്ട്ലാണ് സംഭവം നടക്കുന്നത്.

ഹരീഷ്കോണംപൂർ അഞ്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് രുംബാ. പതിവുപോലെ സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രകൃതി ഭംഗി ആസ്വദിച്ച് ക്ലാസിൻ്റെ പുറത്തേക്ക് നോക്കി രുംബ ഇരുന്നത്. ടീച്ചർ ക്ലാസ് എടുക്കുന്ന ഉണ്ടെങ്കിലും റുമ്പ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണ് ആ കാഴ്ച കണ്ടത്. ഒരു കൊച്ചുകുട്ടി നടന്നുനടന്ന് കുളത്തിലെ അരികിലേക്ക് എത്തുന്നു. എന്തോ ഒരു അപകടം തോന്നിയ റുമ്പ ആ കുട്ടിയെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു. റുമ്പ പ്രതീക്ഷിച്ചത് പോലെ തന്നെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. എന്നാൽ ഇതു കണ്ട റുമ്പ ഒട്ടും സമയം കളയാതെ ക്ലാസ്സിൽ നിന്നും ഇറങ്ങിയോടുകയും കുളക്കരയിൽ എത്തുകയും കുളത്തിൽ ചാടി മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു. റുമ്പ ക്ലാസ്സിൽ നിന്നും ഓടി കുളക്കരയിൽ എത്തിയപ്പോൾ രണ്ട് കൈകൾ മാത്രമായിരുന്നു കുളത്തിനു മുകളിൽ ഉണ്ടായിരുന്നത്.

സ്വന്തം ജീവൻ പോലും നോക്കാതെ റുമ്പ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. കുളത്തിലേക്ക് ചാടി മൂന്നുവയസുകാരനെ കയ്യിൽ വാരി എടുക്കുമ്പോൾ രാഹുൽ ന് ബോധം നഷ്ടപ്പെട്ടിരുന്നു. പുറകെ ഓടിയെത്തിയ അധ്യാപകർ കുഞ്ഞിന് പ്രഥമശുശ്രൂഷകൾ നൽകുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുളിപ്പിക്കാനുള്ള വെള്ളമെടുക്കാൻ അമ്മ അടുക്കളയിലേക്ക് പോയ സമയം രാഹുൽ ഇറങ്ങിപ്പോവുകയും അപകടത്തിൽ പെടുകയും ആയിരുന്നു. റുമ്പ പെട്ടെന്ന് ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടിയത് ടീച്ചർമാരെയും ഒന്ന് ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ റുമ്പ എങ്ങോട്ടാണ് ഓടുന്നത് എന്ന് അറിയാൻ അധ്യാപകരും പിന്നാലെ എത്തിയപ്പോഴാണ് കുളത്തിലേക്ക് എടുത്തു ചാടുന്നതും ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതും അധ്യാപകരുടെ കണ്ണിൽപ്പെട്ടത്.

ഒരുനിമിഷം എല്ലാവരുടെയും മനസ്സ് നിറക്കുന്ന ആ സംഭവം നേരിൽ കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ആ അധ്യാപകരെല്ലാം. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് റുമ്പയെ പ്രശംസകൾ കൊണ്ട് മൂടുകയും ചെയ്തു. വാർത്ത പുറത്തുവന്നതോടെ കൂടി നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ റുമ്പക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.