ഡിസംബർ മാസത്തെ സുരക്ഷാ ക്ഷേമനിധി പെൻഷൻ വിതരണം തുടങ്ങി… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

കേരളത്തിലെ 50 ലക്ഷത്തോളം വരുന്ന സാമൂഹിക സുരക്ഷ നിധി പെൻഷൻ വാങ്ങുന്നവർക്ക് സന്തോഷം നൽകുന്ന ഒരു ഇൻഫർമേഷൻ ആണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഡിസംബർ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ആയ 1600 രൂപ യുടെ വിതരണം ആരംഭിച്ചിരിക്കുകയാണ്. ക്രിസ്തുമസ് നോട് അനുബന്ധിച്ച് ആണ് സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ വിതരണം നേരത്തെ ആക്കിയിരിക്കുന്നത്. രണ്ട് രീതിയിലാണ് 1600 രൂപ യുടെ വിതരണം ഗുണഭോക്താക്കളിൽ എത്തുക. നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നവർക്ക് ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ മുഖേന ഡിസംബർ ഇരുപത്തിമൂന്നാം തീയതി തന്നെ അക്കൗണ്ടുകളിലേക്ക് എത്തി തുടങ്ങുന്നതാണ്.

കൈകളിലേക്ക് തുക സഹകരണ ഉദ്യോഗസ്ഥർ മുഖേന സ്വീകരിക്കുന്നവർക്ക് ഇന്നുമുതൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തുക കൈകളിൽ എത്തുന്നതാണ്. ജനുവരി പത്താം തീയതിക്ക് മുൻപായി ഈ ഡിസംബർ പെൻഷൻ വിതരണം പൂർത്തിയാക്കണം എന്നാണ് ധനവകുപ്പിൻ്റെ ഉത്തരവിൽ ഉള്ളത്. വിവിധ ക്ഷേമ ബോർഡുകളിൽ നിന്നും പെൻഷൻ വാങ്ങുന്ന ആറ് ലക്ഷത്തിലധികം പേർക്ക് വേണ്ടി 103 കോടിയില് അധികവും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന 49 ലക്ഷത്തിലധികം പേർക്കായി 757 കോടി രൂപയും ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. 2021 ഡിസംബർ 23 ആം തീയതി വ്യാഴാഴ്ച മുതൽ 2022 ജനുവരി 10നകം വിതരണം ചെയ്ത പെൻഷൻ പൂർത്തിയാക്കണമെന്നാണ് ധനവകുപ്പിൻ്റെ ഉത്തരം.

മറ്റൊരു അറിയിപ്പ് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ബോർഡിലെ അംഗങ്ങൾക്ക് സെപ്റ്റംബർ, ഒക്ടോബർ,നവംബർ എന്നീ മൂന്ന് മാസങ്ങളിലെ ക്ഷേമ നിധി പെൻഷൻ തുക ലഭ്യമായിരുന്നില്ല. ഇപ്പോൾ ഈ മൂന്നു മാസത്തെ തുക ഡിസംബർ മാസത്തിൽ ഒരുമിച്ച് നിങ്ങൾക്ക് ലഭ്യമാക്കുന്നത് ആയിരിക്കും. പലതവണ മസ്റ്ററിംഗ് അവസരം നൽകിയിട്ടും ചെയ്യാൻ കഴിയാതെ പോയ നാലര ലക്ഷത്തിലധികം സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് മാസങ്ങളായി പെൻഷൻ കുടിശ്ശികയാണ്. ഇങ്ങനെ കുടിശ്ശിക ഉള്ളവർ കൈ ഒരു അവസരം കൂടി നൽകുമെന്ന് ധനമന്ത്രി അറിയിച്ചിരുന്നെങ്കിലും അതിൻറെ തീയതി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല…