ഒരു അമ്മ സ്വന്തം കുഞ്ഞിനോട് ചെയ്ത ക്രൂരത നിങ്ങളറിഞ്ഞോ??? കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

നവജാതശിശുവിനെ കനാലിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ… വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ… ഇയാളുടെ സുഹൃത്ത് അമൽ എന്നിവരാണ് കേസിലെ പ്രതികൾ. മേഘയാണ് കേസിലെ ഒന്നാം പ്രതി. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു എന്നതാണ് മാനുവൽ, അമൽ എന്നിവർക്കെതിരെ ചാർത്തപ്പെട്ടിട്ടുള്ള കുറ്റം. m com ബിരുദധാരിയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയും ആയ മേഘയുമായി അയൽവാസിയായ ഇമ്മാനുവൽ രണ്ടു വർഷത്തിലധികമായി പ്രണയത്തിലാണ്. പെയിൻറിംഗ് തൊഴിലാളിയാണ് മാനുവൽ. മേധ ഗർഭിണിയായതോടെ പ്രസവിച്ചത് വീട്ടുകാർ അറിഞ്ഞിട്ടില്ല എന്നാണ് പോലീസ് നൽകുന്ന സൂചന. വീടിൻറെ മുകളിലത്തെ നിലയിൽ മേഘ ഒറ്റയ്ക്കാണ്.

അതിനാൽ മേഘ പ്രസവിച്ചത് വീട്ടുകാർ അറിയുവാനും സാധ്യത കുറവാണ്. പ്രസവശേഷം ഉണ്ടായ അവശിഷ്ടങ്ങൾ കക്കൂസിൽ ഒഴുക്കി കളഞ്ഞു എന്നാണ് പോലീസിന് ലഭിച്ച വിവരം. മാനുവലും ആയി ഉണ്ടായ പ്രണയത്തെ കുറിച്ച് വീട്ടുകാർക്ക് സൂചന പോലും ഉണ്ടായിരുന്നില്ല. രാത്രിയോടെയാണ് പ്രസവം നടന്നത്. കുഞ്ഞിനെ അപ്പോൾത്തന്നെ വെള്ളം നിറച്ച ബക്കറ്റിൽ ഇട്ടൂ രാത്രി മുഴുവൻ സൂക്ഷിച്ചു. അതേസമയം കുഞ്ഞ് കരഞ്ഞു ഇരുന്നില്ല എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കുട്ടിയുടെ ഡിഎൻഎ പരിശോധനയും നടത്തും. രാവിലെ 11 മണിയോടെ മാനുവൽ മേഘ യെ കാണാൻ എത്തി. കുഞ്ഞിൻറെ ശരീരം ചാക്കിലാക്കി കൈമാറി. പിന്നീട് സുഹൃത്തിൻറെ സഹായത്തോടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിൻറെ മൃതദേഹം ഡീസൽ ഒഴിച്ച് കത്തിക്കാൻ ആയിരുന്നു മാനുവൽ ആദ്യം പദ്ധതിയിട്ടിരുന്നത്.

ഇതിനായി പെട്രോൾ പമ്പിൽ എത്തി ഡീസലും വാങ്ങിച്ചു. എന്നാൽ ഇത് പ്രതീക്ഷിച്ചപോലെ നടക്കില്ല എന്ന് വ്യക്തമായ മാനുവലും അമലും മൃതദേഹം കുഴിച്ചിടാൻ തീരുമാനിച്ചു. പേരാമംഗലത്ത് പാടത്തെ ത്തി കുഴിച്ചിടാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതോടെയാണ് മൃതദേഹം കനാലിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മൃതദേഹം കൊണ്ടുപോയത് ബൈക്കിൽ ആയിരുന്നതിനാൽ ഇരുവരുടെയും മുഖം സിസിടിവി ക്യാമറകളിൽ വ്യക്തമായിരുന്നു.

പൂങ്കുന്നം എംഎൽഎ റോഡിന് സമീപം കനാലിൽ രണ്ടുപേർ ചേർന്ന് ചാക്ക് വലിച്ചെറിയുന്നത് ആയി കടക്കാരൻ പോലീസിന് മൊഴി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ലഭിച്ച ഈ മൊഴിയാണ് വഴിത്തിരിവായത്. പിന്നീട് സംഭവ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസിന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചു. പിന്നീട് ബൈക്കിനെ നമ്പർ പ്ലേറ്റ് അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ ഇരുവരും പിടിയിലായി.