സർക്കാർ റേഷൻ വിഹിതം വീണ്ടും വർദ്ധിപ്പിച്ചു… എല്ലാവരും വോട്ടർ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണം. കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

വോട്ടേഴ്സ് കാർഡ് ഉള്ളവർ പുതിയതായി ചെയ്തിരിക്കേണ്ട കാര്യത്തെക്കുറിച്ചും ഡിസംബർ മാസത്തിലെ റേഷൻ വിഹിതത്തിൽ വന്നിരിക്കുന്ന വർദ്ധനവിനെ കുറിച്ചും, കേരളത്തിലെ വിദ്യാർത്ഥികൾക്ക് 60,000 രൂപ വരെ സഹായം ലഭിക്കുന്നതിന് കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്… തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ല് ലോകസഭ പാസാക്കി യിരിക്കുന്നു. വോട്ടർ തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കണം എന്നാണ് പുതിയനിയമത്തിലെ മുഖ്യ വ്യവസ്ഥ. പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർക്ക് മുൻപാകെ ഇനി ആധാർ നമ്പർ കാണിച്ചാൽ മതി.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള തിരിച്ചറിയൽ രേഖയായി മാതർ കാർഡ് ഇനി ഉപയോഗിക്കാം. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ വോട്ടർ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് വഴി ഇരട്ട വോട്ട് ഇല്ലാതെ ആവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതൽ ഇലക്ഷൻ പട്ടികയിൽ പേര് ചേർക്കാൻ വർഷത്തിൽ 4 പ്രാവശ്യം അവസരം ലഭിക്കുകയും ചെയ്യും. രണ്ടാമത്തെ അറിയിപ്പ് എല്ലാ വിഭാഗത്തിലുംപെട്ട റേഷൻ കാർഡ് ഉടമകൾക്കും ക്രിസ്തുമസ് പ്രമാണിച്ച് അരലിറ്റർ വീതം മണ്ണെണ്ണ അധികമായി നൽകുവാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവിൽസപ്ലൈസ് നിർദേശം നൽകിയിരിക്കുകയാണ്.

കേരളത്തിൻറെ അഭ്യർത്ഥന പരിഗണിച്ച് കേന്ദ്ര സർക്കാർ കൂടുതൽ മണ്ണെണ്ണ അംഗീകരിച്ചതിനെത്തുടർന്ന് ആണ് ഇത്. പെർമിറ്റുള്ള മത്സ്യത്തൊഴിലാളികൾക്ക് ഒരു മാസത്തെ മണ്ണെണ്ണ നൽകിയതിനു ശേഷം ബാക്കി വരുന്ന അതിൽനിന്നാണ് റേഷൻ കാർഡ് ഉടമകൾക്ക് അനുവദിക്കുക. മൂന്നാമത്തെ അറിയിപ്പ്… കേരളത്തിലെ വിദ്യാർത്ഥികൾക്ക് 12000 രൂപ മുതൽ 60,000 രൂപ വരെ പഠനത്തിനായി ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്…