ഒരമ്മ തൻറെ കുഞ്ഞിനോട് ചെയ്ത മനുഷ്യത്വമില്ലാത്ത പ്രവർത്തി കുറിച്ച് നിങ്ങൾ അറിഞ്ഞോ??? കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

വളരെയധികം സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് ചത്തീസ്ഗഢിൽ നിന്നും എത്തുന്നത്. നായ്ക്കൾ കടിച്ചുകീറട്ടെ എന്നുകരുതി ഉപേക്ഷിച്ച നവജാതശിശുവിന് കാവലിരുന്ന നായയുടെ വാർത്തയാണ് ഇത്. നായയുടെ കുഞ്ഞുങ്ങൾക്കൊപ്പം ആണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞും രാത്രിയിൽ കഴിഞ്ഞത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം മുംഗേലി ജില്ലയിലെ ലോർമയിലെ സരിസ്റ്റൽ ഗ്രാമത്തിലെ ഒരു വയലിലാണ് പെൺ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃഗങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന എൻജിഒ ആയ ജീവ ആശ്രയ നവജാതശിശുവിൻെറ 3 ചിത്രങ്ങൾ സഹിതം ഫെയ്സ്ബുക്കിൽ വാർത്ത പങ്കുവെച്ചതിന് പിന്നാലെ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി.

പൊക്കിൾകൊടി ഓടുകൂടി വസ്ത്രം പോലും ധരിക്കാതെയാണ് കുട്ടിയെ ഉപേക്ഷിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഗ്രാമവാസികൾ കുഞ്ഞിൻറെ അടുത്ത് എത്തിയത്. ആ സമയത്ത് തെരുവുനായ്ക്കൾ സമീപത്ത് അലഞ്ഞുതിരിയുന്നത് കണ്ടു. എന്നാൽ രാത്രിയിൽ ഒരു അമ്മ നായ കുഞ്ഞിനെ സംരക്ഷിക്കുകയായിരുന്നു എന്നും അവർ മനസ്സിലാക്കി. കുഞ്ഞിന് സമീപം ആ നായയുടെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞിന് പരിക്കുകളൊന്നും ഏറ്റിട്ടില്ല. കുഞ്ഞിൻറെ കുടുംബത്തെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾക്കൊപ്പം ഇങ്ങനെ എഴുതിയിരുന്നു… മനുഷ്യനെക്കാൾ ദശലക്ഷക്കണക്കിന് നല്ലത്… ചത്തീസ്ഗഡിലെ മുംഗേളി യില് നടന്ന സംഭവം വിശ്വസിക്കാൻ പ്രയാസമാണ്. മാതാപിതാക്കൾ നവജാതശിശുവിനെ ഉപേക്ഷിച്ചു. സമീപത്ത് ഒരു നായയുടെ രൂപത്തിൽ മറ്റൊരു അമ്മ ഉണ്ടായിരുന്നു. ഗ്രാമവാസികൾ രാവിലെ പെൺകുഞ്ഞിനെ കണ്ടെത്തിയപ്പോൾ അവളുടെ മേൽ ഒരു പോറൽ പോലും ഉണ്ടായിരുന്നില്ല.

മനുഷ്യത്വം ക്രൂരതയും തമ്മിലുള്ള വ്യത്യാസം അവർ മനസ്സിലാകുന്നുണ്ടോ? കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചശേഷം ദി ചൈൽഡ് ലൈൻ പ്രോജക്ടിലേക്ക് റഫർ ചെയ്യുകയും ആകാംഷ എന്ന പേരു നൽകുകയും ചെയ്തു. അതേസമയം നവജാതശിശുവിനെ കുടുംബത്തിനായി തിരച്ചിൽ നടത്തുകയായിരുന്നു…