കുഞ്ഞിൻറെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… പൊക്കിൾകൊടി പോലും അറുത്തു മാറ്റാതെ കിടന്ന ഒരു കുഞ്ഞിന് കാവലായ് ഒരു നായ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

പ്രസവിച്ച ഉടൻ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിന് രക്ഷയായത് പ്രസവിച്ചു കിടന്ന നായ. പൊക്കിൾകൊടി പോലും വേർപെടുത്താതെ കുഞ്ഞിനെ നായ തൻറെ കുഞ്ഞുങ്ങൾക്കൊപ്പം കാത്തുസൂക്ഷിക്കുക യായിരുന്നു. ചത്തീസ്ഗഡിലെ മുംഗെളി ജില്ലയിലാണ് സംഭവം. രാവിലെ കുഞ്ഞിൻറെ കരച്ചിൽ കേട്ടെത്തിയ ഗ്രാമീണരാണ് സംഭവം ആദ്യം അറിഞ്ഞത്. നാട്ടുകാർ കാണുമ്പോൾ കുഞ്ഞ് നായ്ക്കുട്ടികൾ കൊപ്പം സുരക്ഷിതമായി കഴിയുകയായിരുന്നു.

പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത് എന്ന് നാട്ടുകാർ പറയുന്നു. നായയാണ് രാത്രിയിൽ കുഞ്ഞിനെ സംരക്ഷിച്ചത് എന്നും അതുകൊണ്ടാവാം കുട്ടിയെ പരിക്കുകൾ ഒന്നുമില്ലാതെ കണ്ടെത്തിയതെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. ഉടൻ തന്നെ ബാലാവകാശ കമ്മീഷൻ സ്ഥലത്തെത്തി. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി.

കുട്ടിക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് ഉറപ്പു വരുത്തി. കുഞ്ഞിൻറെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി ഉള്ള നടപടികളും ആരംഭിച്ചു. ഇനി മാതാപിതാക്കളെ കണ്ടെത്തിയാലും കുഞ്ഞിനെ അവർക്ക് വിട്ടു നൽകുന്ന കാര്യം സംശയമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഈ നായ ചെയ്തത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… കുഞ്ഞുങ്ങൾക്കൊപ്പം പൊന്നോമനയും. കുഞ്ഞിൻറെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… പൊക്കിൾകൊടി പോലും അറുത്തു മാറ്റാതെ കിടന്ന ഒരു കുഞ്ഞിന് കാവലായ് ഒരു നായ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.