അമ്മയുടെ രണ്ടാം വിവാഹം ആഘോഷമാക്കി മകൾ… കയ്യടിച്ച് സോഷ്യൽ മീഡിയ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

സ്വന്തം അമ്മയുടെ രണ്ടാം വിവാഹത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു മകളെ പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വേദനാജനകമായ ബന്ധം അവസാനിപ്പിച്ച് വീണ്ടും വിവാഹം ചെയ്യുന്ന തൻ്റെ അമ്മയുടെ ഈ സന്തോഷം ആഘോഷിക്കുകയാണ് മകൾ. ആൽഫ വൈഫ് എന്ന പേരിലുള്ള ട്വിറ്റർ ഉപയോക്താവാണ് അമ്മയുടെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ചടങ്ങുകൾ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. അമ്മയുടെ വിവാഹമോതിരം കൈമാറുന്ന ചടങ്ങു കഴിഞ്ഞപ്പോൾ തൻ്റെ കണ്ണുകൾ നിറഞ്ഞുപോയി എന്നും അമ്മയുടെ പുതിയ പങ്കാളിക്കൊപ്പം നിൽക്കുമ്പോൾ അമ്മ ഏറെ സുന്ദരിയാണെന്നും പെൺകുട്ടി കുറിചു. അവരെ എൻറെ അമ്മയെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്.

താനും തൻറെ 16 വയസ്സുകാരനായ സഹോദരനും തങ്ങളുടെ കുടുംബത്തിൽ ഒരു പുരുഷനെ അംഗീകരിക്കാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വളരെ സന്തോഷത്തോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരാളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു. 15 വർഷം മുൻപാണ് അമ്മ ആദ്യത്തെ വിവാഹ ബന്ധം അവസാനിപ്പിച്ചത്. ഒരു പതിറ്റാണ്ടിനു ശേഷമാണ് പുതിയ ഒരു ജീവിതം തുടങ്ങുന്നതിനുള്ള ധൈര്യം നേടിയതെന്നും ട്വിറ്ററിൽ പറയുന്നു. അമ്മയുടെ പതിനേഴാം വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നതിനെത്തുടർന്ന് വിവാഹിതയായത് ആണ് അമ്മ.

എന്നാൽ മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള പണം പോലും അച്ഛൻ നൽകിയിരുന്നില്ല. തനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛനുമായി വിവാഹ ബന്ധം അമ്മ വേർപെടുത്തിയത്. അച്ഛനും മായുള്ള ബന്ധം പിരിഞ്ഞതോടെ അമ്മയ്ക്ക് പുരുഷന്മാരിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. അമ്മ വീണ്ടും മറ്റൊരാളെ അംഗീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പെൺകുട്ടി കുറിച്ചു.