പാട്ടുകാരൻ ഇമ്രാൻഖാൻറെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞ് സങ്കടപ്പെട്ട് ആരാധകർ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

ഏറെ ജനപ്രീതി നേടിയ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വ്യക്തിയാണ് കൊല്ലംകാരൻ ഇമ്രാൻ ഖാൻ. തടിയാണ് ഇമ്രാൻ നേ മറ്റുള്ളവർക്കിടയിൽ ശ്രദ്ധേയനാക്കിയത്. 2009ലെ സ്റ്റാർ സിംഗറിൽ പങ്കെടുത്ത ഇമ്രാൻ സെമി ഫൈനൽ ലിസ്റ്റ് ആയാണ് പുറത്തായത്. സീനിയേഴ്സ് എന്ന ചിത്രത്തിൽ പാടിയ താരത്തെ പറ്റി ക്രമേണ ഇപ്പോൾ യാതൊരു അറിവുമില്ലാതെ ആയി.200 കിലോ വരെ ഉണ്ടായിരുന്ന ഇമ്രാനെ ഇപ്പോൾ കണ്ടാൽ പോലും കൂടെ പാടിയവർ എല്ലാം ഇന്ന് ഉയരങ്ങളുടെ കൊടുമുടിയിൽ ജീവിക്കുമ്പോൾ വിശപ്പകറ്റാൻ കൊല്ലം പള്ളിമൊക്കിലെ ഓട്ടോ കാരനായാണ് ഇമ്രാൻ ജീവിക്കുന്നത്. ഇപ്പോളിതാ അധികമാർക്കും അറിയാത്ത ചില സത്യങ്ങൾ താരം വെളിപ്പെടുത്തിയതാണ് ആരാധകരെ സങ്കടപ്പെടുത്തുന്നത്.

ഇതോടൊപ്പംതന്നെ ഇമ്രാൻ വിവാഹിതനായ വാർത്തയും പുറത്തെ എത്തുകയാണ്. 200 കിലോ ഉണ്ടായിരുന്ന ഇമ്രാൻ ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തിയപ്പോൾ ആണ് ബര്യാറ്റിക് സർജറിയിലൂടെ വണ്ണം കുറച്ചത്. എന്നാൽ 90 കിലോയോളം കുറഞ്ഞതോടെ ഇമ്രാൻ ഫീൽഡ് ഔട്ട് ആവുന്ന അവസ്ഥയായി. തടി വെച്ച പാടിയാലേ ഡിമാൻഡ് ഉണ്ടായിരുന്നുള്ളൂ. തടി ഉണ്ടായിരുന്നെങ്കിൽ സ്റ്റേജുകളിൽ അവസരം ലഭിച്ചേനെ. പക്ഷേ ജീവനല്ലേ വലുത് എന്നും ഇമ്രാൻ ചോദിക്കുന്നു. ഒരുവിധം സൗകര്യത്തിൽ ആയിരുന്നു ഇമ്രാൻ ജീവിച്ചത്. ചാക്ക് ബിസിനസ് ആയിരുന്നു ഇമ്രാൻറെ പിതാവിന്. എന്നാൽ പ്ലാസ്റ്റിക് ചാക്ക് എത്തിയതോടെ ബിസിനസ് തകിടം മറിഞ്ഞു. ഇതിനിടയിൽ ഹൃദ്രോഗം വന്ന പിതാവ് മരിച്ചു. ഇതോടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഇമ്രാൻ അറിഞ്ഞുതുടങ്ങി.

പിന്നീട് ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് ഓട്ടം തുടങ്ങിയതോടെയാണ് പട്ടിണി മാറ്റിയത്. ഇപ്പോഴിതാ കൈരളി ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കവേ ഉപ്പയേയും ഉമ്മയേയും കുറിച്ച് ഇമ്രാൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. തന്നെ വീട്ടുകാർ എടുത്തു വളർത്തിയതാണ് എന്ന സത്യമാണ് ഇമ്രാൻ പരിപാടിയിലൂടെ വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും തൻറെ സ്വന്തം അല്ല എന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ചും സ്റ്റാർ സിംഗറിൽ പങ്കെടുക്കാൻ ബാപ്പ തന്നെ കൊണ്ടുവന്നതെല്ലാം ഇമ്രാൻ വെളിപ്പെടുത്തി. എനിക്ക് കിട്ടിയ സ്നേഹം എന്നു പറയുന്നത് ഒരിക്കലും പറഞ്ഞറിയിക്കാൻ ആവില്ല. എൻറെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവർ. എന്നെ വളർത്തിയത് അവരാണ്. ഇമ്രാൻ എന്ന വ്യക്തിക്ക് ഒരു അഡ്രസ് ഉണ്ടായിട്ടുണ്ടെങ്കിൽ അവർ തന്നതാണ്.

ഷാജഹാൻറെ മകൻ എന്നറിയപ്പെടുന്നത് വലിയ സന്തോഷമാണ്. എൻറെ ബാപ്പ എന്നെക്കാളും പ്രശസ്തനാണ് നാട്ടിൽ. അവരുടെ മകൻ ആയിരുന്നില്ലെങ്കിൽ ഒരിക്കലും ഞാൻ പാട്ടുകാരൻ ആവില്ലായിരുന്നു. വെറുതെ അഡ്രസ്സ് ഒന്നും ഇല്ലാത്തവൻ ആയി തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നു. ഞാൻ ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിന് അവരാണ് കാരണം. എൻറെ ബാപ്പയാണ് ഷോകൾക്ക് എല്ലാം കൊണ്ടുപോയത്. ഇപ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കാൻ തീരുമാനമെടുത്ത് തന്നെ ബാപ്പയുടെ മരണശേഷമാണ്. എങ്ങനെ ജീവിക്കണം എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നപ്പോഴാണ് ഓട്ടോറിക്ഷ ഓടിക്കാൻ ഇറങ്ങിയത്. അതേസമയം ഇപ്പോൾ ഇമ്രാൻ വിവാഹവാർത്ത പുറത്ത് എത്തുകയാണ്.