ശരീരത്തിൽ രക്തത്തിൻറെ അളവ് വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല റെമഡി.

ഞാനിന്ന് വന്നിട്ടുള്ളത് രക്ത കുറവുമൂലമുണ്ടാകുന്ന വിളർച്ച ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിയിട്ട് നമ്മുടെ ശരീരത്തിൽ രക്തത്തിൻറെ അളവ് വർദ്ധിപ്പിക്കാനും അതിലൂടെ ശരീരത്തിന് ആ ചുറുചുറുക്ക് തിരിച്ച് ലഭിക്കാനും ഒപ്പം നമ്മുടെ സ്കിനിൻറെ നിറം വർദ്ധിപ്പിക്കാനും ഹെൽപ്പ് ചെയ്യുന്ന ഒരു ഒറ്റമൂലി പറഞ്ഞു തരാൻ വേണ്ടിയിട്ടാണ്. അതിനുവേണ്ടി വീഡിയോ മുഴുവനായിട്ട് കാണാൻ ശ്രദ്ധിക്കുക. അപ്പോൾ എന്താണ് റമഡി? എന്തൊക്കെ ഇൻഗ്രീഡിയൻസ് ആണ് അതിൽ ചേർത്തിട്ട് ഉള്ളത് ?എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനു വേണ്ടി നമ്മൾ എടുക്കേണ്ട മെയിൻ ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് കരിങ്ങാലി ആണ് .നമുക്ക് അങ്ങാടി കടകളിൽ നിന്ന് വാങ്ങാൻ പറ്റുന്നതാണ്. പൊടി ആയിട്ടും കിട്ടും അല്ലെങ്കിൽ നമുക്ക് തടി വാങ്ങി പൊടിച്ച് എടുക്കാവുന്നതാണ്. അപ്പോൾ ഇങ്ങനെ കരിങ്ങാലി ആണ് നമുക്ക് ആവശ്യം ഉള്ളത് പിന്നെ ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളവും ആവശ്യമുണ്ട്. ഇനിയിപ്പോ നിങ്ങളുടെ വീട്ടിൽ ഒരുപാട് പേർ ഇത് ഉപയോഗിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് അനുസരിച്ച് വെള്ളത്തിൻറെ അളവ് കൂട്ടാം.

ഞാൻ ഇവിടെ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അര ടീസ്പൂൺ കരിങ്ങാലി പൊടിച്ചത് ഇട്ട് കൊടുക്കുന്നുണ്ട്. എന്നിട്ട് ഈ വെള്ളം തിളപ്പിക്കാൻ വയ്ക്കണം. തിളപ്പിച്ച് ഈ ഒരു ഗ്ലാസ് വെള്ളം എന്നുള്ളത് അരഗ്ലാസ് വെള്ളം ആക്കി വറ്റിച്ചെടുക്കണം. നമ്മൾ സാധാരണ ദാഹശമിനിയായി ഉപയോഗിക്കുന്ന അതേ കരിങ്കാലി തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇങ്ങനെ വറ്റിച്ച് എടുക്കുന്ന ഈയൊരു കരിങ്ങാലി വെള്ളം നമ്മുടെ ചായയുടെ നിറമാണ് ശരിക്കും ഉണ്ടാക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.