അന്നനാളത്തിലെ കാൻസർ രോഗ ലക്ഷണങ്ങളും കാരണങ്ങളും.

അന്നനാളത്തിൽ വരുന്ന കാൻസറിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ പഠിക്കാൻ നമുക്ക് ശ്രമിക്കാം. അന്നനാളത്തിലെ കാൻസറിനെ കുറിച്ച് ധാരാളം സംശയങ്ങൾ കടന്നുവരാറുണ്ട് . സാധാരണയായി ഒരുപാട് രോഗികൾ ചോദിക്കുന്ന ഒരു ചോദ്യം, അന്നനാളത്തിലെ കാൻസർ ഉണ്ടാകാൻ കാരണം എന്താണ് ?എന്തുകൊണ്ടാണ് ഡോക്ടർ എനിക്ക് ഈ രോഗം വന്നത്? ഏവർക്കും അറിയാവുന്നത് പോലെ ഏതൊരു അവയവത്തിനും കാൻസർ വരാൻ കാരണം ജനിതകമായ മാറ്റങ്ങൾ ആ അവയവത്തിലെ കോശങ്ങൾക്ക് സംഭവിക്കുന്നത് കൊണ്ടാണ്. രണ്ട് രീതിയിലും ഇത് സംഭവിക്കാം ഒന്ന് അല്ലെങ്കിൽ ജന്മന സംഭവിക്കാം അല്ലെങ്കിൽ അതിനുശേഷം സംഭവിക്കാം.

ഉദാഹരണമായി അന്നനാളത്തിലേ കാൻസറിന് കാരണം ആയിട്ട് ,ഏറ്റവും കൂടുതൽ കാരണമായി പറയുന്ന ഒന്നാണ് പുകവലി . പുക വലിക്കുമ്പോൾ സിഗരറ്റിന് അകത്തുള്ള കെമിക്കൽസ് അന്നനാളത്തിലേക്ക് എത്തുകയും അന്നനാളത്തിലെ കോശങ്ങളുമായി നടത്തുന്ന റിയാക്ഷൻ വഴി ജനിതകമായ മാറ്റങ്ങൾ കോശങ്ങൾക്ക് വരുകയും, പിന്നീട് അത് തുടർന്ന് തുടർന്ന് ഒരു ഘട്ടത്തിൽ എത്തുമ്പോൾ അപ്പോൾ അത് കാൻസർ ആയി മാറുകയും ചെയ്യുന്നു. അതുപോലെതന്നെയാണ് മദ്യപാനവും.

മൂന്നാമത് ആയിട്ട് അതായിത് പുകവലിയും മദ്യപാനവും ഇല്ലാത്ത രോഗികൾ നമ്മളോട് ചോദിക്കുന്ന ചോദ്യമാണ് ഡോക്ടർ ഞാൻ പുകവലിക്കാർ ഇല്ല മദ്യപിക്കാറില്ല പിന്നെ എങ്ങനെ എനിക്ക് ഈ രോഗം വന്നു? അതിനുള്ള ഉത്തരമാണ് ചിലർക്ക് ജന്മനാ ജനിതക വ്യതിയാനങ്ങൾ ഉണ്ടായിട്ടുളളവർ ഉണ്ടാകാം. അത് അല്ലാതെ തന്നെ ചിലർക്ക് റിഫ്ലക്സ് ഡിസീസ് അതായത് തികട്ടി വരുന്ന അസുഖം ഉള്ളവർ ആയിരിക്കാം, ആമാശയത്തിൽ നിന്ന് ആസിഡ് പുളിച്ചു തികട്ടി അന്നനാളത്തിൽ വർഷങ്ങൾ തോറും ഇങ്ങനെ വരുന്ന രോഗികളുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.