സ്തനാർബുദം ആണോ? സ്വയം തിരിച്ചറിയാം.

ഇന്ന് ലോകത്തിലെ തന്നെ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസർ ആണ് മാറിലെ കാൻസർ അഥവാ ബ്രസ്റ്റ് ക്യാൻസർ. കണക്കുകൾ അനുസരിച്ച് നമുക്ക് അറിയാം ഒരു ലക്ഷത്തിൽ 26 പേർക്ക് ബ്രസ്റ്റ് കാൻസർ ബാധിച്ചിട്ടുണ്ട്. പണ്ടൊക്കെ നമ്മുടെ പ്രദേശത്ത് അല്ലെങ്കിൽ നമ്മുടെ പഞ്ചായത്തിൽ ആകെ ഒന്നോ രണ്ടോ കാൻസർ കേസുകളെ നമ്മൾ കേട്ടിട്ടുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല ഇന്ന് കാൻസർ സർവ്വസാധാരണമാണ്. ഇത് ഇന്ന് ഇത്രയും കൂടുതൽ ഡയഗണോസ് ആവാൻ കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ രണ്ട് കാരണങ്ങൾ ഉണ്ട്.

ഒന്നാമത്തെതായി നമ്മുടെ ലൈഫ് സ്റ്റൈൽ കൊണ്ടാണ് രണ്ടാമത്തേത് ആയി നമ്മുടെ മോഡേൺ ടെക്നിക്കുകൾ ,കണ്ടുപിടിക്കാനുള്ള ഡയഗണോസ്റ്റിക് ആയ ടെക്നിക്കുകൾ ആണ്. നമുക്കറിയാം പണ്ടൊക്കെ ബ്രസ്റ്റ് കാൻസർ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു 50 വയസ്സിനു മുകളിൽ അല്ലെങ്കിൽ പ്രായമായവരിൽ മാത്രം കണ്ടു വരുന്ന ഒരു അസുഖമാണ്. എന്നാൽ ഇപ്പോൾ അങ്ങിനെ അല്ല ഇപ്പോൾ ബ്രസ്റ്റ് ക്യാൻസർ എന്ന് പറഞ്ഞു കഴിഞ്ഞാൽ യങ് എയ്ജിൽ അതായത് 25 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവരിൽ തന്നെ കണ്ടു വരുന്നുണ്ട്.

ഇങ്ങനെ യങ് എയ്ജിൽ കാണുന്ന അതായത് ചെറുപ്പക്കാരിൽ കാണുന്ന ബ്രെസ്റ്റ് ക്യാൻസറിന് ഒരു പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇത് വളരെ അഗ്രസ്സിവ് ഡിസീസ് ആയിരിക്കും. അതായത് പെട്ടെന്ന് തന്നെ പടർന്നു മറ്റുള്ള അവയവങ്ങളെ ബാധിക്കുന്ന തരത്തിലുള്ള അസുഖം ആയാണ് ഇതിനെ കാണുന്നത്. എന്തെല്ലാം ആണ് ഇതിൻറെ ലക്ഷണങ്ങൾ ?എങ്ങനെ ഇത് കണ്ടെത്താം ?എങ്ങനെ ഇത് ട്രീറ്റ്മെൻറ് ചെയ്യാം ?എന്നുള്ളതിന് ചുരുക്കരൂപമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Comments are closed.