വീട്ടുവരാന്തയിൽ ഭീമൻ ചീങ്കണ്ണി, ഞെട്ടിത്തരിച്ച് കുടുംബം
വീട്ടുവരാന്തയിൽ ഭീമൻ ചീങ്കണ്ണി, ഞെട്ടിത്തരിച്ച് കുടുംബം. വീട്ടുവരാന്തയിൽ അതിരാവിലെ ചീങ്കണ്ണിയെ കണ്ട് ഞെട്ടലിലാണ് ഒരു കുടുംബം. അതിരപ്പള്ളിയിൽ ആണ് സംഭവം നടന്നത് സാബു ചേട്ടൻറെ വീട്ടിലാണ് പൂർണ്ണവളർച്ചയെത്തിയ ഭീമൻ ചീങ്കണ്ണി എത്തിയത് പുലർച്ചെ അഞ്ചരയോടെ തട്ടലും മുട്ടലും കേട്ടാണ് സാബുവിനെ ഭാര്യ വാതിൽ തുറന്നത്.
ഓടിച്ചു വിടാൻ വീട്ടിലുള്ളവർ ശ്രമിച്ചെങ്കിലും നടന്നില്ല ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഓടിച്ചു വിടാൻ ശ്രമിച്ചു ഇതോടെ വീട്ടിൽ കയറി ഒളിച്ചു പുറത്തു ചാടിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ തീ പന്തം കത്തിച്ചു കാണിച്ചു ഭയപ്പെടുത്തിയാണ് പുറത്തുകൊണ്ടുവന്നത്. രണ്ടര മണിക്കൂർ നീണ്ടുനിന്ന നാട്ടുകാരുടെ സഹായത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചീങ്കണ്ണിയെ കയർ കൊണ്ട് കെട്ടി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് താഴെ കൊണ്ട് തുറന്നുവിട്ടത്.
വിനോദസഞ്ചാരികൾ വെള്ളച്ചാട്ടത്തിനു താഴെ കുളിക്കാൻ ഇറങ്ങുന്നത് അപകടകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു പട്ടികളും പ്രദേശത്ത് ശല്യം ഉണ്ടാകാറുണ്ടെങ്കിലും ചീങ്കണ്ണിയെ കാണുന്നത് ആദ്യമാണെന്നും നാട്ടുകാർ പറയുന്നു.